ശബരിമല തീർത്ഥാടകരുടെ ബസ് മറിഞ്ഞു ; നിരവധി പേർക്ക് പരിക്ക് , രണ്ട് പേരുടെ നില ​ഗുരുതരം

തീർത്ഥാടകരുമായി നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് ഇറങ്ങിവന്ന മിനി ബസാണ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

0
177

നിലയ്ക്കൽ: ശബരിമല തീർത്ഥാടകരുടെ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ നാലരയോടെയാണ് അപകടം നടന്നത്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്.

തീർത്ഥാടകരുമായി നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് ഇറങ്ങിവന്ന മിനി ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ തമിഴ്നാട്ടിൽ നിന്നുള്ള 13 തീർത്ഥാടകർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.