ബൈക്കിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചു; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് നിന്ന് അടിവാരത്തേക്ക് പോകുകയായിരുന്ന റിലയൻസ് ബസ്, ദീപക് സഞ്ചരിച്ച ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു.

0
225

കോഴിക്കോട്: കൊടുവള്ളിയില്‍ ബൈക്കിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് യുവാവ് മരിച്ചു. നെല്ലാങ്കണ്ടി പുല്ലോറമ്മൽ സ്വദേശി ദീപക് ( 35) ആണ് മരിച്ചത്. ജില്ലാ സഹകരണ ആശുപത്രിയിൽ ഐടി വിഭാഗത്തിൽ ജീവനക്കാരനായിരുന്നു ദീപക് . ദേശീയപാത 766 ലാണ് സംഭവം.

ശനിയാഴ്ച വൈകീട്ടോടെയാണ് അപകടം നടന്നത്. കോഴിക്കോട് നിന്ന് അടിവാരത്തേക്ക് പോകുകയായിരുന്ന റിലയൻസ് ബസ്, ദീപക് സഞ്ചരിച്ച ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആ​ഘാതത്തിൽ തെറിച്ചുവീണ ദീപകിന് ​ഗുരുതരമായി പരിക്കേറ്റിരുന്നു. നാട്ടുകാർ ഉടൻ തന്നെ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.