ടൂറിസ്റ്റ് ബസിന്റെ നിയന്ത്രണം തെറ്റി ; പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി , ഒരാൾക്ക് പരിക്ക്

ഇടിയുടെ ആഘാതത്തിൽ പമ്പിലെ ഇന്ധനം അടിക്കുന്ന മെഷീൻ പൂര്‍ണമായും തകര്‍ന്നു.

0
157

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന്റെ നിയന്ത്രണം തെറ്റി പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി. പമ്പ് ജീവനക്കാരന് പരിക്കേറ്റു. സൂരജിന്റെ കാലിനാണ് സാരമായി പരിക്കേറ്റത്, ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

പുലര്‍ച്ചെ 2.45 ഓടെയാണ് അപകടം നടന്നത്. കോഴിക്കോട് കൂളിമാട് എംആര്‍പിഎൽ പെട്രോൾ പമ്പിലേക്കാണ് ബസ് ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തിൽ പമ്പിലെ ഇന്ധനം അടിക്കുന്ന മെഷീൻ പൂര്‍ണമായും തകര്‍ന്നു. ഓട്ടോമാറ്റിക് സംവിധാനം ഉള്ളത് കൊണ്ട് തീപിടുത്തം പോലെ വൻ ദുരന്തം ഒഴിവായെന്നു പെട്രോൾ പമ്പ് മാനേജ്മെന്റ് അറിയിച്ചു. സംഭവമറിഞ്ഞ മാവൂർ പോലീസ് ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തി.