തിരുവനന്തപുരം: ശ്രീകാര്യത്ത് തൊഴിലാളികളുടെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. ഡ്രെയിനേജ് കുഴിയെടുക്കുന്നതിനിടെയാണ് രണ്ട് തൊഴിലാളികളുടെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീണത്. അപകടത്തിൽപെട്ട ഒരാളെ പുറത്തെടുത്തു. ഇയാളുടെ ആരോഗ്യനില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. ഒരാൾ ഇപ്പോഴും മണ്ണിനിടയിൽ കുടുങ്ങിക്കിടക്കുകയാണ്.
ബീഹാർ സ്വദേശി ദീപക്കിനെ രക്ഷപ്പെട്ടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.