നവകേരള സദസ് ചരിത്രവിജയം : ഇ പി ജയരാജന്‍

നവകേരള സദസ്സിലൂടെ ജനങ്ങളില്‍ പ്രതീക്ഷ ഉണ്ടാക്കാന്‍ സാധിച്ചു. ഇന്ത്യയിലെ മറ്റ് പലസംസ്ഥാനങ്ങളും ഈ ചരിത്രസംഭവം മാതൃകയായി സ്വീകരിക്കുന്നു.

0
177

നവകേരള സദസ്സിലൂടെ കേരളത്തിന്റെ ഭാവി എന്താകുമെന്ന ഉത്കണ്ഠ ഇല്ലാതാക്കാന്‍ സാധിച്ചു. നവകേരള സദസ് ചരിത്രവിജയമായി മാറിയതായി എല്‍ഡിഎഫ് യോഗം വിലയിരുത്തിയെന്നും കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു.
നവകേരള സദസ്സിലൂടെ ജനങ്ങളില്‍ പ്രതീക്ഷ ഉണ്ടാക്കാന്‍ സാധിച്ചു. ഇന്ത്യയിലെ മറ്റ് പലസംസ്ഥാനങ്ങളും ഈ ചരിത്രസംഭവം മാതൃകയായി സ്വീകരിക്കുന്നു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അഭിനന്ദിക്കുന്ന പ്രമേയം എല്‍ഡിഎഫ് യോഗം പാസാക്കിയതായും അദ്ദേഹം അറിയിച്ചു.

അതേസമയം, മുന്‍ധാരണ പ്രകാരം മന്ത്രിസഭാ പുനഃസംഘടനയിലൂടെ കെ ബി ഗണേഷ്‌കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും പുതിയ മന്ത്രിമാരാകുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.