കോളേജ് ബസ് തടഞ്ഞ് നിർത്തി മർദനം ; ഡ്രൈവര്‍ക്ക് പരിക്ക്, കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നൽകി

മാനന്താവാടി രണ്ടേ നാലിൽ വച്ച് കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം നടന്നത്. കോളേജ് വിദ്യാർത്ഥികളെ ഇറക്കാൻ പോകുമ്പോഴാണ് അക്രമം നടന്നത്.

0
183

വയനാട് : ഒരു സംഘം കോളേജ് ബസ് തടഞ്ഞ് ഡ്രൈവറെ മർദിച്ചതായി പരാതി. നടവയൽ സിഎം കോളേജിലെ ബസ് ഡ്രൈവർ പി.എസ്. ഷിൻസിനാണ് മർദനമേറ്റത്. പരിക്കേറ്റ ഡ്രൈവർ ഷിൻസ് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി. മാനന്താവാടി രണ്ടേ നാലിൽ വച്ച് കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം നടന്നത്. കോളേജ് വിദ്യാർത്ഥികളെ ഇറക്കാൻ പോകുമ്പോഴാണ് അക്രമം നടന്നത്.

സിഎം കോളേജിൽ പഠനം പൂർത്തിയാക്കിയ ഒരു വിദ്യാർത്ഥിനി ഭർത്താവിനൊപ്പം കോളേജില്‍ സർട്ടിഫിക്കറ്റ് വാങ്ങാൻ വന്നിരുന്നു. അവിടെ വച്ച് വാഹനത്തിന് സൈഡ് നൽകുന്നതിൽ ഇവരുമായി വാക്കേറ്റവുണ്ടായി. ഇതാണ് മർദനത്തിൽ കലാശിച്ചത് എന്നാണ് പറയുന്നത്. സംഭവത്തിൽ കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നൽകി.