നവകേരള സദസ് ഇന്ന് തിരുവനന്തപുരം ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ ; ശനിയാഴ്ച സമാപനം

രാവിലെ 9 മണിക്ക് കാട്ടാക്കട തൂങ്ങാംപാറ കാളിദാസ കൺവെൻഷൻ സെന്ററിലാണ് അദ്യം സദസ് നടക്കുക

0
218

തിരുവനന്തപുരം: ഇന്ന് തിരുവനന്തപുരം ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നവകേരള സദസ് നടക്കും. രാവിലെ 9 മണിക്ക് കാട്ടാക്കട തൂങ്ങാംപാറ കാളിദാസ കൺവെൻഷൻ സെന്ററിലാണ് അദ്യം സദസ് നടക്കുക. തുടർന്ന് 11 മണിക്ക് അരുവിക്കര മണ്ഡലത്തിലെ നവകേരള സദസ് ആര്യനാട് പാലക്കോണം വില്ലാ നസ്രത്ത്‌ സ്കൂൾ ഗ്രൗണ്ടിൽ നടക്കും. 3 മണിക്ക് കാട്ടാക്കട മണ്ഡലത്തിലെ സദസ് കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ നടക്കും.

വൈകിട്ട് 4.30 നു നെയ്യാറ്റിൻകര മണ്ഡലത്തിലെ നവകേരള സദസ് നെയ്യാറ്റിൻകര മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. വൈകിട്ട് 6 മണിക്ക് പാറശാല മണ്ഡലത്തിലെ സദസ് കാരക്കോണം സി എസ് ഐ മെഡിക്കൽ കോളേജിലും നടക്കും.
ശനിയാ‍ഴ്ച വൈകീട്ട് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണ് നവകേരള സദസ്സ് പര്യടനം പൂര്‍ത്തിയാക്കുക.