Sign in
  • Home
  • News
    • Kerala
    • India
    • World
    • Pravasi
    • Politics
    • Explainer
  • Sports
  • Entertainment
  • Technology
  • Business
  • Videos
  • Science
  • Life Style
  • Health
  • Travel
Sign in
Welcome!Log into your account
Forgot your password?
Password recovery
Recover your password
Search
Logo
Thursday
15 May 2025
28.8 C
Kerala
Logo
Facebook
Instagram
Telegram
Twitter
WhatsApp
  • Home
  • News
    • Kerala
    • India
    • World
    • Pravasi
    • Politics
    • Explainer
  • Sports
  • Entertainment
  • Technology
  • Business
  • Videos
  • Science
  • Life Style
  • Health
  • Travel
Home Entertainment ക്രിസ്തീയ ആചാരപ്രകാരം എൻ​ഗേജ്മെന്റ്, ജയറാമിന്റെ മരുമകൻ ക്രിസ്ത്യനാണോ.? ചിത്രങ്ങൾ പങ്കിട്ട് താരപുത്രി
  • Entertainment

ക്രിസ്തീയ ആചാരപ്രകാരം എൻ​ഗേജ്മെന്റ്, ജയറാമിന്റെ മരുമകൻ ക്രിസ്ത്യനാണോ.? ചിത്രങ്ങൾ പങ്കിട്ട് താരപുത്രി

നവനീത് ഗിരീഷിന്റെയും മാളവിക ജയറാമിന്റെയും വിവാഹം 2024 മെയ് മുന്നിന് ഗുരുവായൂരില്‍ വെച്ച് നടക്കും എന്നാണ് പുറത്ത് വരുന്ന വിവരം.

By
Amal Manoj
-
December 22, 2023
0
318
Facebook
Twitter
WhatsApp
Telegram

    കുടുംബസദസുകളുടെ പ്രിയങ്കരനായ നടൻ ജയറാമിന്റെ കുടുംബം വലുതാവുകയാണ്. ജയറാമിന്റെ വീട്ടിൽ ഇനി കല്യാണമേളമാണ്. താരത്തിന്റെ മക്കളായ കാളിദാസും ചക്കിയെന്ന മാളവികയും വിവാഹിതരാവാൻ പോവുകയാണ്. ആദ്യം വിവാഹനിശ്ചം കഴിഞ്ഞത് കാളിദാസിന്റെയാണ് .മോഡലായ തരിണി കലിം​ഗരായരാണ് വധു. ഹിന്ദു ആചാരപ്രകാരം ഉറ്റബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്. തമിഴ്‌നാട് നീലഗിരി സ്വദേശിയായ തരിണി 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പായിരുന്നു. കാളിദാസിന്റെ വിവാഹനിശ്ചയം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം മാളവികയുടെ വിവാഹനിശ്ചയവും നടത്തിയിരുന്നു. യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ നവനീതാണ് മാളവികയുടെ വരന്‍. പാലക്കാട് സ്വദേശിയാണ് നവനീത്. കൂർ​ഗിൽ വെച്ചാണ് ഇരുവരുടേയും വിവാ​ഹ നിശ്ചയം നടന്നത്.

    വിവാഹനിശ്ചയത്തിന് ശേഷമാണ് തന്റെ വരന്റെ വിവരങ്ങൾ മാളവിക പുറത്തുവിട്ടത്. നടി അപർണ ബാലമുരളിയുടെ നേതൃത്വത്തിലുള്ള ഇവന്റ്മാനേജ്മെന്റ് ടീമായിരുന്നു മാളവികയുടെ വിവാഹനിശ്ചയത്തിനുള്ള വേദിയും മറ്റും അലങ്കരിച്ചത്. എന്നാൽ ഇപ്പോഴിതാ ഹിന്ദു ആചാരപ്രകാരം മാത്രമല്ല ക്രിസ്ത്യൻ ആചാരപ്രകാരവും മാളവികയുടെ വിവാഹനിശ്ചയം നടന്നുവെന്നുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. ക്രിസ്ത്യൻ രീതിയിൽ നടന്ന എൻ​ഗേജ്മെന്റിന്റെ ചിത്രങ്ങൾ മാളവിക തന്നെയാണ് സോഷ്യൽമീഡിയയിൽ‌ പങ്കിട്ടത്. തൂവെള്ള ​ഗൗണും നീളൻ വെയിലും ധരിച്ച് സിംപിൾ ലുക്കിൽ അതീവ സുന്ദരിയായിട്ടാണ് എൻ​ഗേജ്മെന്റിന് മാളവിക എത്തിയത്. കറുത്ത സ്യൂട്ടായിരുന്നു വരന്റെ വേഷം.

    ഈ മാസം ഏഴാം തിയ്യതിയായിരുന്നു മാളവികയുടെ വിവാഹ നിശ്ചയം നടന്നത്. ക്രിസ്തീയ വധൂ-വരന്മാര്‍ വിവാഹത്തിന് അണിഞ്ഞൊരുങ്ങുന്നത് പോലെയാണ് ചിത്രത്തില്‍ മാളവികയും വരനും ഒരുങ്ങിയെത്തിയിരിക്കുന്നത്. ചില ചിത്രങ്ങള്‍ കണ്ടാല്‍ ക്രിസ്തീയ ആചാരപ്രകാരമാണോ നിശ്ചയം നടന്നതെന്ന് തോന്നിപ്പോകും. അതുകൊണ്ട് തന്നെ വരന്‍ ക്രിസ്ത്യാനിയാണോയെന്നാണ് ചിലരുടെ ഇപ്പോഴത്തെ സംശയം. എന്റെ ഹാപ്പിലി എവർ ആഫ്റ്റർ മൊമന്റ്. ഞാൻ എന്റെ രാജകുമാരനോടൊപ്പം വെളുത്ത വസ്ത്രം ധരിച്ച് ഇടനാഴിയിലൂടെ നടന്നു.’ ‘വിവാഹ നിശ്ചയത്തിന്റെ തലേന്ന് ഞാനും നവനീതും വീട്ടുകാരുടെയും പ്രിയപ്പെട്ടവരുടെയും സാന്നിധ്യത്തിൽ ഞങ്ങളുടെ വിവാഹ പ്രതിഞ്ജകൾ കൈമാറി’, എന്നാണ് മാളവിക ക്രിസ്ത്യൻ രീതിയിൽ നടന്ന എൻ​ഗേജ്മെന്റ് ചിത്രങ്ങൾ പങ്കിട്ട് കുറിച്ചത്.

    അതേസമയം, ഈ അടുത്താണ് സമൂഹമാധ്യമങ്ങളിലൂടെ മാളവിക തന്റെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. പ്രിയപ്പെട്ടവന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പങ്കുവെച്ച പോസ്റ്റിലൂടെയാണ് ആളെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്. എന്നാൽ ആളുടെ പേരോ മറ്റു വിവരങ്ങളോ ഒന്നും കുറിപ്പിൽ പങ്കുവെച്ചിട്ടില്ലായിരുന്നു. ഒരു പുരുഷന്റെ കയ്യില്‍ കൈ കോര്‍ത്തിരിക്കുന്ന ചിത്രം മാളവിക ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെയ്ക്കുകയായിരുന്നു. മാളവിക പങ്കുവെച്ച ചിത്രത്തിന് താഴെ കാളിദാസും പാർവതിയും കുറിച്ച കമന്റുകൾ വലിയ ശ്രദ്ധനേടിയിരുന്നു. അളിയാ എന്നായിരുന്നു കാളിദാസിന്റെ കമന്റ്. ഇതിന് പിന്നാലെയാണ് കാമുകനൊപ്പമെന്ന് തോന്നിക്കുന്ന ഒരു ചിത്രം പോസ്റ്റായി താരപുത്രി പങ്കുവെച്ചത്. പിന്നീട് കാളിദാസന്റെ വിവാഹ നിശ്ചയത്തിനും താരമായത് മാളവികയുടെ വരൻ ആയിരുന്നു.

    അതേസമയം, മകളുടെ നിശ്ചയ ചടങ്ങില്‍ വച്ച് ജയറാം പറഞ്ഞ വാക്കുകൾ വൈറൽ ആയിരുന്നു. സന്തോഷം..നന്ദി അറിയിക്കുന്നു. ഇത്തരത്തിലുള്ള ചടങ്ങുകള്‍ നമ്മള്‍ എത്രയോ മാസങ്ങള്‍ക്ക് മുമ്പ് പ്ലാന്‍ ചെയ്യുന്നതാണ്. മനസിലൊരു സ്വപ്നം പോലെ. പ്രത്യേകിച്ച് ചക്കിയുടെ വിവാഹം എന്നുപറയുന്നത് എന്റേയും അശ്വതിയുടെയും എത്രയോ വര്‍ഷത്തെ സ്വപ്‌നമാണ്.എന്നാണ് ജയറാം വികാരഭരിതനായി പറഞ്ഞത്. നവനീത് ഗിരീഷിന്റെയും മാളവിക ജയറാമിന്റെയും വിവാഹം 2024 മെയ് മുന്നിന് ഗുരുവായൂരില്‍ വെച്ച് നടക്കും എന്നാണ് പുറത്ത് വരുന്ന വിവരം.

    • TAGS
    • actor jayaram
    • malavika jayaram engagement
    Facebook
    Twitter
    WhatsApp
    Telegram
      Previous articleജമ്മു കശ്മീരിൽ ഭീകരവാദികളുമായി ഏറ്റുമുട്ടൽ തുടരുന്നു ; നാല് സൈനികര്‍ക്ക് വീരമൃത്യു, മേഖലയിലേക്ക് കൂടുതല്‍ സൈനികർ
      Next article‘പ്രളയ ദുരിതാശ്വാസ ഫണ്ട് അനുവദിക്കുന്നില്ല’: കേന്ദ്രത്തിനെതിരെ എം കെ സ്റ്റാലിൻ
      Amal Manoj

      Entertainments

      രശ്മിക മന്ദാനയെ ഒരു പാഠം പഠിപ്പിണം; കോൺഗ്രസ് എംഎൽഎയുടെ പ്രസ്താവനയ്ക്ക് പിന്നാലെ നടിയുടെ സുരക്ഷ വർധിപ്പിക്കണമെന്ന് കത്ത്

      March 10, 2025

      മമ്മൂട്ടി ചിത്രം ബസൂക്കയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

      February 19, 2025

      മോഹന്‍ലാലിനെ നായകനാക്കി അനൂപ് മേനോന്‍ സിനിമ വരുന്നു

      February 19, 2025

      Politics

      വാർത്തകൾ എന്നാൽ വ്യാഖ്യാനങ്ങളും നുണകളുമാണെന്ന് പഠിച്ചിറങ്ങിയവരോട് എന്തു പറയാൻ; മനോരമ വ്യാജവർത്തക്കെതിരെ എം സ്വരാജ്

      March 12, 2025

      ബിജെപി പ്രവർത്തകർക്ക് അമിത് ഷായെ മാറിപോയോ? അമിത് ഷായ്ക്ക് പകരം പോസ്റ്ററിൽ സന്താന ഭാരതി

      March 8, 2025

      സിപിഐ എം സംസ്ഥാന സമ്മേളനം; പതാക ജാഥയ്ക്ക് കയ്യൂരിൽ തുടക്കം

      March 1, 2025

      Business

      കേരളം വ്യവസായത്തിന് അനുയോജ്യമല്ലെന്ന മുൻവിധികളെല്ലാം ഇന്ന് വിസ്മൃതിയിലായി; ‘ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ്’ ഫെബ്രുവരി 21, 22 തിയ്യതികളില്‍ നടക്കുമെന്ന് മുഖ്യമന്ത്രി

      February 12, 2025

      1.96 ശതമാനം 2000 രൂപ നോട്ടുകൾ ഇനി തിരിച്ചെത്താനുണ്ട്; RBI

      November 5, 2024

      ഓഹരി വിപണികൾ ഇടിയുന്നതിനെ തുടർന്ന് ഡോളറുകൾ വിൽക്കാൻ റിസർവ്ബാങ്ക്

      November 4, 2024

      © NERARIYAN | 2023

      • About
      • Advertise
      • Privacy & Policy
      • Contact