‘ വിലകുറഞ്ഞ ഈഗോ വിജയത്തിനായി ആത്മഹത്യയിലേക്ക് തള്ളിവിടരുത്’ ; ബാലയ്ക്കെതിരെ അഭിരാമിയുടെ പോസ്റ്റ്

ഞങ്ങള്‍ക്ക് പ്രായമായ ഒരു അമ്മയും നിരപരാധിയായ ഒരു കുട്ടിയും ഉണ്ട്. ഈ ചതികള്‍ കാരണം എന്റെ ഭാവി പോലും നശിപ്പിക്കപ്പെടുന്നുവെന്നാണ് അഭിരാമി പറയുന്നത്.

0
305

സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് ഗായിക അഭിരാമി സുരേഷ്. ഗായിക അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമി ചേച്ചിയെ പോലെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. നടിയായും മോഡലായും ഗായികയായുമെല്ലാം അഭിരാമി തിളങ്ങിയിട്ടുണ്ട്. ചേച്ചിയെ ഒരുപാട് സ്നേഹിക്കുന്ന അനിയത്തിയാണ് അഭിരാമി. സഹോദരി എന്നതിനൊപ്പം അടുത്ത സുഹൃത്തുക്കളെ പോലെയാണ് ഇരുവരും. അമൃതയ്ക്ക് ഏറ്റവുമധികം പിന്തുണ നൽകുന്നയാളും അഭിരാമിയാണ്. കഴിഞ്ഞ ദിവസം മുൻ ഭാര്യയായിരുന്ന അമൃതയ്ക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി ബാല രം​ഗതെത്തിയിരുന്നു. കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ അമൃതയെ കണ്ടെന്നും അതിനാലാണ് വിവാഹ മോചനം നടത്തിയതെന്നുമായിരുന്നു ബാല പറഞ്ഞത്. ഇത് വലിയ വാര്‍ത്തയായി മാറുകയും ചെയ്തിരുന്നു.

ഇതിനിടെ ഇപ്പോഴിതാ അഭിരാമി സുരേഷ് പങ്കുവച്ച കുറിപ്പ് ചര്‍ച്ചയാവുകയാണ്. ബാലയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ അമൃതയ്ക്ക് പിന്തുണയുമായി എത്തിയ യൂട്യൂബറുടെ വീഡിയോ പങ്കുവച്ചാണ് അഭിരാമിയുടെ പ്രതികരണം. അരിയണ്ണന്‍ എന്ന യൂട്യൂബറാണ് ബാലയ്‌ക്കെതിരെ രംഗത്തെത്തിയത്. ബാലയുടേത് വിവാദം സൃഷ്ടിച്ച് ശ്രദ്ധ നേടാനുള്ള ശ്രമമാണെന്നാണ് യൂട്യൂബര്‍ പറയുന്നത്. അമൃതയെ നാറ്റിക്കുകയായിരുന്നു ലക്ഷ്യമെന്നും വീഡിയോയില്‍ പറയുന്നുണ്ട്. ഈ വീഡിയോയ്‌ക്കൊപ്പമാണ് അഭിരാമി തന്റെ പ്രതികരണവും അറിയിച്ചിരിക്കുന്നത്.

നിങ്ങള്‍ ആരാണെന്നോ നേരിട്ടോ എനിക്കറിയില്ല, എന്നാല്‍ ഈ ദീര്‍ഘകാല ഏകപക്ഷീയമായ പീഡനത്തിനെതിരെ നിങ്ങള്‍ വിവേകപൂര്‍ണ്ണമായ ഒരു പോയിന്റ് കൊണ്ടുവന്നുവെന്നാണ് അഭിരാമി പറയുന്നത്. രാവും പകലും പാട്ടുപാടി അക്ഷീണം പ്രയത്നിച്ചും ഞങ്ങളുടെ ഭാവി സുരക്ഷിതമാകാന്‍ നിങ്ങളെപ്പോലെ തന്നെ നല്ലൊരു ജീവിതം നയിക്കാന്‍ ഞങ്ങള്‍ ഇപ്പോഴും പാടുപെടുകയാണ്. ഞങ്ങള്‍ക്ക് പ്രായമായ ഒരു അമ്മയും നിരപരാധിയായ ഒരു കുട്ടിയും ഉണ്ട്. ഈ ചതികള്‍ കാരണം എന്റെ ഭാവി പോലും നശിപ്പിക്കപ്പെടുന്നുവെന്നാണ് അഭിരാമി പറയുന്നത്. ആരെയും കബളിപ്പിക്കാനോ ആരുടെ മുമ്പില്‍ വ്യാജം കാണിക്കാനോ ഞങ്ങള്‍ ഇവിടെ വന്നിട്ടില്ല, സ്‌നേഹിക്കാനും ബഹുമാനിക്കപ്പെടാനും ഞങ്ങള്‍ക്കറിയാവുന്നത് ഞങ്ങള്‍ ചെയ്യുന്നു, ആരുടെയെങ്കിലും വിലകുറഞ്ഞ ഈഗോ വിജയത്തിനും ആവേശത്തിനും വേണ്ടി അവരെ ആത്മഹത്യാശ്രമത്തിന്റെ വക്കിലേക്ക് തള്ളിവിടരുതെന്നും അഭിരാമി പറയുന്നു.

അതേസമയം, അഭിരാമിയുടെ പോസ്റ്റിനു താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. നിങ്ങള്‍ എന്തിനാ സഹോദരിമാരെ ഈ വിഴുപ്പുകെട്ടു ചുമക്കുന്നത്. അമൃത – ബാല പ്രശ്‌നം എന്താണ്. അല്ലെങ്കില്‍ എന്ത് കൊണ്ട് ഡിവോഴ്‌സ് നടന്നു എന്ന് നിങ്ങള്‍ക്ക് പബ്ലിക് ആയി പറഞ്ഞു കൂടെ? ഈ നെടുനീളം പോസ്റ്റ് ഇടുന്നതിന്റെ നാലിലൊന്നു സമയം മതിയല്ലോ. എന്നൊക്കെ ചിലർ കമന്റ് വഴി ചോദിക്കുന്നുണ്ട്. അഭിരാമി നിന്റെ ജീവിതം നല്ലത് പോലെ ശ്രദ്ധിക്കുക. എല്ലാം നല്ലത് പോലെ ആലോചിച്ചു ചെയ്യുക. അച്ഛന്റെ കുറവ് ഒരു വലിയ കുറവ് തന്നെ ആണെന്നാണ് ഒരു ആരാധകന്‍ പറഞ്ഞത്.

അതേസമയം അമൃത മകളെ ബാലയെ കാണിച്ചാല്‍ തീരുന്ന പ്രശ്‌നമേ ഉള്ളു എന്നാണ് തോന്നുന്നതെന്ന് ചൂണ്ടി കാണിക്കുകയാണ് ചിലര്‍. ഒരിക്കലും അച്ഛനെയും മകളെയും പിരിക്കരുത്. അങ്ങനൊരു തോന്നലാണ് ബാലയെ കൊണ്ട് ഇത്തരം പ്രവൃത്തികള്‍ ചെയ്യിപ്പിക്കുന്നതെന്നാണ് തോന്നുന്നതെന്ന് തുടങ്ങി നിരവധി കമന്റുകളാണ് അഭിരാമിയുടെ പോസ്റ്റിന് താഴെ വരുന്നത്. അതേസമയം,അമൃതയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ ഒരിക്കൽ കണ്ടുവെന്നും, . കുടുംബം, കുട്ടികൾ എന്നിവയ്ക്കൊക്കെ താൻ ഭയങ്കര ഇംപോർട്ടൻസ് കൊടുത്തിരുന്നുവെന്നും. അതോടെ താൻ തളർന്നുപോയി എന്നുമാണ് വിവാഹമോചനത്തെക്കുറിച്ച് ബാല പ്രതികരിച്ചത്.