കോവിഡ് വ്യാപനം ; 24 മണിക്കൂറിനിടെ 358 പുതിയ കേസുകൾ, മൂന്ന് മരണം : ജാഗ്രത കൈവിടരുതെന്ന് ആരോഗ്യ മന്ത്രാലയം

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 358 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മൂന്നുപേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

0
163

ന്യൂഡൽഹി: രാജ്യത്ത് ജെഎഎൻ വൺ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്ന സാഹചര്യത്തിൽ ജാഗ്രത കൈവിടരുതെന്ന് കേന്ദ്ര ആരോ​ഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 358 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മൂന്നുപേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 5,33,327 ആയി. കേരളം, കർണാടക, ഗുജറാത്ത്, തമിവ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണ് പുതിയ കേസുകൾ കൂടുതലും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ 4,44,70,576 പേർക്കാണ് രോഗം ഭേദമായത്. നിലവിൽ രോഗമുക്തി നിരക്ക് 98.81 ആണ്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രാലയം അവലോകന യോഗം ചേർന്നിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം ചേർന്നത്. രോഗം തടയാൻ കേന്ദ്രവും സംസ്ഥാനങ്ങളും സംയുക്തമായ ശ്രമം നടത്തണമെന്നും, രോഗ ലക്ഷണങ്ങൾ കാണുന്നവരെ നിരീക്ഷിക്കുക, തീവ്രമായി രോഗം ബാധിക്കുന്നവർക്ക് യഥാസമയം വേണ്ട ചികിത്സ ലഭ്യമാക്കുക തുടങ്ങിയ നിർദേശങ്ങളും നൽകി.