കടം വാങ്ങിയ 200 രൂപയെ ചൊല്ലി തകര്‍ക്കം ; പത്താം ക്ലാസ് വിദ്യാർത്ഥിയെ നഗ്നനാക്കി മർദിച്ച് സഹപാഠികൾ

നഗ്നനാക്കിയ ശേഷം ആറ് പേർ വടിയും ബെൽറ്റും ഉപയോഗിച്ച് മർദിച്ചു. ആക്രമണം ഫോണിൽ പകർത്തി. ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.

0
232

കടം വാങ്ങിയ ഇരുന്നൂറു രൂപയെ ചൊല്ലിയുള്ള തകര്‍ക്കം. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ നഗ്നനാക്കി മര്‍ദ്ദിച്ച് സഹപാഠികള്‍. കുട്ടിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായും ആരോപണം ഉണ്ട്. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നതോടെ പോലീസ് കേസെടുത്തു.

തിങ്കളാഴ്ചയോടെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇരയായ വിദ്യാര്‍ത്ഥിയില്‍ നിന്നും രണ്ടുമാസം മുമ്പ് ഒരു സഹപാഠി 200 രൂപ കടം വാങ്ങിയിരുന്നു. ഈ തുക മടക്കി നല്‍കിയില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നും പൊലീസ് പറയുന്നു. തുടർന്ന് പാര്‍ക്കിലിരുന്ന കുട്ടിയെ കാറിലെത്തിയ നാല് സഹപാഠികള്‍ സൈന്യത്തിന്റെ ടാര്‍ഗെറ്റ് പ്രാക്ടീസ് കാണിച്ചു തരാമെന്ന് പറഞ്ഞ് വനമേഖലയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.

ഇവർ മദ്യലഹരിയിലായിരുന്നെന്നും, തന്നെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായും കുട്ടി പൊലീസിനോട് പറഞ്ഞു. ചെറുത്തതോടെ മർദിക്കാൻ തുടങ്ങി. നഗ്നനാക്കിയ ശേഷം ആറ് പേർ വടിയും ബെൽറ്റും ഉപയോഗിച്ച് മർദിച്ചു. ആക്രമണം ഫോണിൽ പകർത്തി. ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി ആരോപിച്ചു. ഇവർ മദ്യലഹരിയിലായിരുന്നെന്നും, തന്നെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായും കുട്ടി പൊലീസിനോട് പറഞ്ഞു. മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രതികൾ തന്നെയാണ് പ്രചരിപ്പിച്ചത്.