ഗവർണറുടെ നോമിനികൾക്കെതിരെ എസ് എഫ് ഐ ; കുറുവടി തൂക്കി കേറിപ്പോരാൻ ഇത് ശാഖയല്ല യൂണിവേഴ്സിറ്റി സെനറ്റാണ് ; പി എം ആർഷോ

വ്യാഴാഴ്ച രാവിലെ സെനറ്റ് യോഗത്തിനെത്തിയവരെ എസ് എഫ് ഐ തടയുകയും തുടർന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്നാണ് പ്രതികരണവുമായി ആർഷോ എത്തിയത്.

0
908

കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തിയ ഗവർണറുടെ നോമിനികൾക്കെതിരെ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. കുറുവടി തൂക്കി കേറിപ്പോരാൻ ഇത് ശാഖയല്ല യൂണിവേഴ്സിറ്റി സെനറ്റാണെന്നാണ് ആർഷോ പറഞ്ഞത്. വ്യാഴാഴ്ച രാവിലെ സെനറ്റ് യോഗത്തിനെത്തിയവരെ എസ് എഫ് ഐ തടയുകയും തുടർന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്നാണ് പ്രതികരണവുമായി ആർഷോ എത്തിയത്.

പി എം ആർഷോ ഫേസ്ബുക്കിൽ കുറിച്ചത്

‘അങ്ങ് പോന്നേക്ക് എന്ന് മൂത്ത സംഘി പറയുമ്പോ ഇടം വലം നോക്കാതെ കുറുവടി തൂക്കി കേറിപ്പോരാൻ ഇത് നിങ്ങൾ കബഡി നടത്തണ പറമ്പല്ല, യൂണിവേഴ്സിറ്റി സെനറ്റാണ്. ഇതിന്റെ ഗേറ്റ് കടക്കാൻ ശാഖയിൽ നിന്ന് ഏമാൻ സീൽ പതിച്ച് കൊടുത്ത് വിട്ട കുറിപ്പടി പോരാ. അതുമായി മിഠായിത്തെരുവിൽ ചെന്നാൽ നല്ല ഹൽവ കിട്ടും, കടപ്പുറത്തേക്ക് വച്ച് പിടിച്ചാ കാറ്റും കൊണ്ട് നുണഞ്ഞിരിക്കാം