കെ സുധാകരന്റെ സംഘ്പരിവാർ അനുകൂല പ്രസ്താവനയിൽ ലീഗ് നിലപാട് വ്യക്തമാക്കണം: എ എ റഹിം

കെ സുധാകരൻ പണ്ട് ആർഎസ്എസ് ശാഖയ്ക്ക് കാവൽനില്ക്കാൻ കോൺഗ്രസുകാരെ പറഞ്ഞുവിട്ട ആളാണ്. തനിക്ക് തോന്നിയാൽ ബിജെപിയിലേക്ക് പോകും എന്നും പറഞ്ഞിട്ടുണ്ട്. അത്കൊണ്ട് കെ സുധാകരൻ ഇന്ന് നടത്തിയ സംഘപരിവാർ അനുകൂല പ്രസ്താവനയിൽ ഒരു ഞെട്ടലുമില്ല.

0
229

കോഴിക്കോട്: കെ സുധാകരന്റെ സംഘ്പരിവാർ അനുകൂല പ്രസ്താവനയിൽ ലീഗിൻറെ നിലപാട് വ്യക്തമാക്കണമെന്ന് എ എ റഹിം. സര്‍വകലാശാല സെനറ്റംഗങ്ങളുടെ നിയമനത്തില്‍ ഗവര്‍ണറെ അനുകൂലിച്ച് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. യോഗ്യതയുള്ള സംഘ്പരിവാര്‍ അനുകൂലികളെ സെനറ്റില്‍ നാമനിര്‍ദേശം ചെയ്യുന്നതിനെ തങ്ങള്‍ എതിര്‍ക്കുന്നില്ലെന്ന് കെ സുധാകരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഇതിൽ ലീഗിന്റെ നിലപാട് ആവശ്യപ്പെട്ടാണ് റഹിം ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
“സംഘപരിവാറിന് എന്താണ് കുഴപ്പം?”
കെ സുധാകരൻ പണ്ട് ആർഎസ്എസ് ശാഖയ്ക്ക് കാവൽനില്ക്കാൻ കോൺഗ്രസുകാരെ പറഞ്ഞുവിട്ട ആളാണ്. തനിക്ക് തോന്നിയാൽ ബിജെപിയിലേക്ക് പോകും എന്നും പറഞ്ഞിട്ടുണ്ട്. അത്കൊണ്ട് കെ സുധാകരൻ ഇന്ന് നടത്തിയ സംഘപരിവാർ അനുകൂല പ്രസ്താവനയിൽ ഒരു ഞെട്ടലുമില്ല.

ആദ്യം പറഞ്ഞ രണ്ടും പോലല്ല ഇപ്പോഴത്തെ കാര്യം.അതിൽ തികച്ചും നയപരമായ ഒരു ഭാഗമുണ്ട്.കേരളത്തിലെ സർവകലാശാല സെനറ്റുകളിൽ ആർഎസ്എസ്കാരെ നിയമവിരുദ്ധമായും ജനാധിപത്യവിരുദ്ധമായും ചാൻസിലർ ശുപാർശ ചെയ്യുന്നതിൽ ഒരു കുഴപ്പവുമില്ല എന്ന് കോൺഗ്രസ്സ് അധ്യക്ഷൻ ഇതിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ്.

അത് കോൺഗ്രസ്സിന്റെ നയപരമായ പ്രഖ്യാപനമാണ്.
കോൺഗ്രസ്സിന്റെ ഈ നയത്തോട് ലീഗിന്റെ നിലപാട് എന്താണ്?
സർവകലാശാല സെനറ്റിലേയ്ക്ക് ഗവർണ്ണർ സംഘപരിവാർ പ്രവർത്തകരെ കുത്തിനിറയ്ക്കുന്നത്

സിൻഡിക്കേറ്റ് ലക്ഷ്യം വച്ചാണ്.സർവകലാശാലകളെ വർഗീയവൽക്കരിക്കുകയാണ് ലക്ഷ്യം.സിന്റിക്കേറ്റിലേയ്ക്കായാലും നിയമസഭയിലായാലും സംഘപരിവാർ അംഗങ്ങൾ വരുന്നതിൽ തനിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയുന്ന കെപിസിസി അധ്യക്ഷൻ മതനിരപേക്ഷ കേരളത്തിന് അപമാനമാണ്.