ദാവൂദ് ഇബ്രാഹിമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; നില ഗുരുതരം

വിഷം ഉള്ളിൽചെന്നതായി ഊഹാപോഹമുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് സ്ഥിരീകരണമില്ല. ദാവൂദ് ഇബ്രാഹിമിനെ ആശുപത്രിക്കുള്ളിൽ കർശന സുരക്ഷയിലാണ് പാർപ്പിച്ചിരിക്കുന്നത്.

0
296

കറാച്ചി: കുപ്രസിദ്ധ കുറ്റവാളിയും പിടിക്കിട്ടാപ്പുള്ളിയുമായ ദാവൂദ് ഇബ്രാഹിമിനെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാകിസ്ഥാനിലെ കറാച്ചിയിലുള്ള ആശുപത്രിയിലാണ് ഇപ്പോഴുള്ളത് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

വിഷം ഉള്ളിൽചെന്നതായി ഊഹാപോഹമുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് സ്ഥിരീകരണമില്ല. ദാവൂദ് ഇബ്രാഹിമിനെ ആശുപത്രിക്കുള്ളിൽ കർശന സുരക്ഷയിലാണ് പാർപ്പിച്ചിരിക്കുന്നത്. ആശുപത്രിയിലെ ഉന്നത അധികാരികൾക്കും അദ്ദേഹത്തിന്റെ അടുത്ത കുടുംബാംഗങ്ങൾക്കും മാത്രമേ ‌പ്രവേശനം അനുവദിച്ചിട്ടുള്ളൂ എന്നും ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

ദാവൂദിന്റെ ബന്ധുക്കളായ അലിഷാ പാർക്കർ, സാജിദ് വാഗ്‌ലെ എന്നിവരിൽ നിന്ന് കണ്ടെത്താൻ മുംബൈ പോലീസ് ശ്രമിക്കുന്നു. രണ്ടാം വിവാഹത്തിന് ശേഷം ദാവൂദ് കറാച്ചിയിൽ താമസിച്ചുവരികയാണെന്ന് സഹോദരി ഹസീന പാർക്കറുടെ മകൻ ജനുവരിയിൽ ദേശീയ അന്വേഷണ ഏജൻസിയോട് പറഞ്ഞിരുന്നു.

പാക്കിസ്ഥാനിലെ പത്താൻ കുടുംബത്തിൽ നിന്നുള്ള യുവതിയെയാണ് ദാവൂദ് വിവാഹം കഴിച്ചിരിക്കുന്നത്. രണ്ടാം വിവാഹം കഴിഞ്ഞതിന് ശേഷം ദാവൂദ് തന്റെ ആദ്യ ഭാര്യ മഹ്ജബീനുമായി വിവാഹ മോചനം നേടിയിട്ടില്ലെന്നും കുടുംബാംഗങ്ങൾ അന്വേഷണ സംഘത്തിനോട് പറഞ്ഞിരുന്നു. അതേസമയം രണ്ടാം വിവാഹം ദാവൂദിന്റെ ഒരു തന്ത്രമാണെന്നാണ് അന്വേഷണ ഏജൻസി വ്യക്തമാക്കുന്നത്.

ആദ്യ ഭാര്യയ മഹ്ജബീനിൽ നിന്നും അന്വേഷണ ഏജൻസിയുടെ ശ്രദ്ധ തിരിക്കാനാകാം ഇതെന്നും വിവരമുണ്ട്. ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ദാവൂദ് ഇബ്രഹിം പ്രത്യേക വിഭാഗം രൂപീകരിച്ചത് സംബന്ധിച്ച് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കേസിലാണ് എൻഐഎയുടെ ചോദ്യം ചെയ്യൽ.