നാഗ്പൂരിലെ ഫാക്ടറിയില്‍ സ്‌ഫോടനം, ഒമ്പത് മരണം; നിരവധി ആളുകൾക്ക് പരിക്ക്

രാജ്യത്തിന്റെ പ്രതിരോധ വകുപ്പിന് ആവശ്യമായ സ്‌ഫോടകവസ്തുക്കളുടെയും മറ്റ് പ്രതിരോധ ഉപകരണങ്ങളുടെയും വിതരണം കൈകാര്യം ചെയ്യുന്ന കമ്പനിയിലാണ് സ്‌ഫോടനമുണ്ടായത്.

0
148

നാഗ്പൂർ: മഹാരാഷ്ട്രയിലെ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ ഒമ്പത് പേര്‍ മരിച്ചു. ബജാര്‍ഗാവ് ഏരിയയില്‍ സ്ഥിതി ചെയ്യുന്ന സോളാര്‍ ഇന്‍ഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും ചിലരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്.

ഇന്ന് രാവിലെ 9.30ന് കല്‍ക്കരി സ്ഫോടനത്തിനായി സ്ഫോടകവസ്തുക്കള്‍ പാക്ക് ചെയ്യുന്നതിനിടെയാണ് സംഭവം. രാജ്യത്തിന്റെ പ്രതിരോധ വകുപ്പിന് ആവശ്യമായ സ്‌ഫോടകവസ്തുക്കളുടെയും മറ്റ് പ്രതിരോധ ഉപകരണങ്ങളുടെയും വിതരണം കൈകാര്യം ചെയ്യുന്ന കമ്പനിയിലാണ് സ്‌ഫോടനമുണ്ടായത്. പൊട്ടിത്തെറിയെ കുറിച്ച് വിവരം ലഭിച്ചയുടന്‍ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിശദ പരിശോധനയ്ക്ക് ശേഷം കൂടുതൽ വിവരങ്ങൾ പങ്കുവെയ്ക്കുമെന്ന് പൊലീസ് പറഞ്ഞു.