പാർലമെന്റ് അതിക്രമം ; പ്രതികളെത്തിയത് പ്ലാൻ എ, പ്ലാൻ ബി എന്നീ പദ്ധതികളുമായി, ആദ്യ പദ്ധതി സ്വയം തീകൊളുത്തുക എന്നത്

പ്ലാൻ എ ശരീരത്തിൽ സ്വയം തീകൊളുത്തുക എന്നത് ആയിരുന്നു. സഭയ്ക്ക് അകത്തും പുറത്തും ഇതിന് പദ്ധതിയിട്ടു

0
209

ദില്ലി: പാർലമെന്റ് അതിക്രമത്തിന് പ്രതികൾ പ്ലാൻ എ, പ്ലാൻ ബി എന്നിങ്ങനെ 2 പദ്ധതികൾ തയ്യാറാക്കിയിരുന്നതായി ദില്ലി പൊലീസിന്റെ വെളിപ്പെടുത്തൽ. പ്ലാൻ എ ശരീരത്തിൽ സ്വയം തീകൊളുത്തുക എന്നത് ആയിരുന്നു. സഭയ്ക്ക് അകത്തും പുറത്തും ഇതിന് പദ്ധതിയിട്ടു. എന്നാൽ ദേഹത്ത് പുരട്ടാൻ ജെൽ കിട്ടാത്തതിനാൽ ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. പിന്നീടാണ് പാർലമെന്റിന് അകത്തും പുറത്തും രണ്ടാമത്തെ പദ്ധതിയായ പുക ആക്രമണം ഇവർ നടപ്പിലാക്കിയത്. പാർലമെന്റ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ലളിത് ഝാ ആണ് പൊലീസിന് ഇക്കാര്യം മൊഴി നൽകിയത്.

അതിക്രമത്തിലൂടെ പ്രതികൾ അരാജകത്വം സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നും ദില്ലി പൊലീസ് വ്യക്തമാക്കിയിരുന്നു. കൂടുതൽ പേരെ ഉൾപ്പെടുത്തി പ്രതിഷേധം നടത്താൻ ശ്രമം നടന്നു. കേസിൽ കസ്റ്റഡിയിലുള്ള മഹേഷിനും ഗൂഢാലോചനയിൽ വ്യക്തമായ പങ്കുള്ളതായി പൊലീസ് വ്യക്തമാക്കുന്നു. തെളിവെടുപ്പിനായി ലോക്സഭാ അധികൃതരെ സമീപിക്കാനാണ് ദില്ലി പൊലീസിന്റെ നീക്കം.