അഭിഷേക് ഐശ്വര്യ ബന്ധം ഡിവോഴ്സിലേക്കോ ? സംശയങ്ങൾക്ക് ആക്കം കൂട്ടി ശ്വേത ബച്ചന്റെ പോസ്റ്റ്

0
422

ബോളിവുഡിൽ ഏറ്റവും കൂടുതൽ സെലിബ്രേറ്റ് ചെയ്യപ്പെടുന്ന താരദമ്പതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. നിരവധി പ്രണയ പരാജയങ്ങൾക്ക് ശേഷമാണ് ഇരുവരും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും വിവാഹിതരാകാമെന്ന് തീരുമാനിച്ചതും. 2007 ൽ ആണ് ഇരുവരും വിവാഹിതരാകുന്നത്. ആരാധകരുടെ മാതൃകാ ദമ്പതിമാരാണ് അഭിഷേകും ഐശ്വര്യയും. ഇരുവരും പരസ്പരം കാണിക്കുന്ന ബഹുമാനവും സ്‌നേഹവുമെല്ലാം ആരാധകർ ഇഷ്ടപ്പെടുന്ന കാര്യങ്ങളാണ്. എന്നാൽ ഈ അടുത്തിടെയായി ബച്ചൻ കുടുംബവുമായി ഐശ്വര്യ റായ് അത്ര രസത്തിലല്ലെന്ന തരത്തിൽ നിരവധി റിപ്പോർട്ടുകളാണ് വരുന്നത് . ഇതോടെ ഐശ്വര്യ എപ്പോഴും വാർത്തകളിൽ നിറയുന്നുമുണ്ട്.

ബച്ചന്റെ വീട്ടുകാരും ഐശ്വര്യയും തമ്മിൽ സ്വര ചേർച്ചയിൽ അല്ലെന്ന് സൂചിപ്പിക്കുന്ന നിരവധി സംഭവങ്ങൾ അ‌ടുത്തി‌ടെ സോഷ്യൽ മീഡിയ ചൂണ്ടിക്കാണിച്ചിരുന്നു. ഐശ്വര്യയുടെ പിറന്നാൾ ദിനത്തിൽ അഭിഷേകിന്റെ വീട്ടുകാർ സോഷ്യൽ മീഡിയയിലൂടെ ആശംസകൾ അറിയിച്ചില്ല. പിറന്നാൾ ആഘോഷത്തിലും ഇവർ പങ്കെടുത്തില്ല എന്നൊക്കെ. ഇതുമാത്രമല്ല ഐശ്വര്യ പങ്കെടുത്ത പാരീസ് ഫാഷൻ വീക്കിൽ നാത്തൂൻ ശ്വേത ബച്ചന്റെ മകൾ നവ്യ നവേലിയും പങ്കെടുത്തിരുന്നു. നവ്യക്കൊപ്പം ശ്വേതയും ജയ ബച്ചനും എത്തി. ശ്വേത പങ്കുവെച്ച ഫോട്ടോകളിലൊന്നും ഇതേ ഷോയിൽ പങ്കെടുത്ത ഐശ്വര്യ ഇല്ലായിരുന്നു. ഒരു വീട്ടിലാണ് ഐശ്വര്യ റായും അമാമയി അമ്മയായ ജയ ബച്ചനും കഴിയുന്നത്. എന്നാൽ അടുത്ത കാലത്തായി ഇവരെ ഒരുമിച്ച് പൊതുവേദികളിൽ കാണാറില്ല. ഇതെല്ലാം വെച്ച് നോക്കുമ്പോൾ കാര്യമായ എന്തോ പ്രശ്നം ഐശ്വര്യയും ഭർത്താവിന്റെ വീട്ടുകാരും തമ്മിൽ ഉണ്ടെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

​അതേസമയം ഗോസിപ്പുകൾ കടുത്തിട്ടും താര കുടുംബം ഇത് നിഷേധിക്കാത്തതാണ് സംശയങ്ങൾക്ക് ആക്കം കൂട്ടുന്നത്. താരങ്ങളുടെ പൊതുവിടങ്ങളിലെ ചില അസാധാരണ പെരുമാറ്റങ്ങളാണ് അഭ്യൂഹങ്ങൾക്ക് കാരണമായിരിക്കുന്നത്. അടുത്തിടെ ഒരു പരിപാടിയിൽ പങ്കെടുക്കവെ അഭിഷേക് തന്റെ വിവാഹ മോതിരം ധരിച്ചിട്ടില്ലായിരുന്നു. എപ്പോഴും തന്റെ വിവാഹ മോതിരം കൈകളിൽ ധരിക്കുന്നതാണ് അഭിഷേകിന്റെ ശീലം.നടൻ അത് ഒഴിവാക്കിയതെല്ലാം ഗോസിപ്പുകളുടെ ആക്കം കൂട്ടിയിട്ടുണ്ട്. ബച്ചൻ കുടുംബത്തിൽ നിന്നും ഐശ്വര്യ റായ് അകന്നുവെന്നും താരം ഇപ്പോൾ സ്വന്തം വീട്ടിലാണ് താമസിക്കുന്നതെന്നും സ്ഥിരീകരിക്കാത്ത ചില റിപ്പോർട്ടുകളുണ്ട്. അതേ സമയം പ്രശ്നങ്ങളുടെ തുടക്കം അഭിഷേകിന്റെ സഹോദരി ശ്വേതയിൽ നിന്നുമാണെന്നും പറയപ്പെടുന്നുണ്ട്. ഇവർക്കിടയിൽ കുറേനാളുകളായി നാത്തൂൻ പോര് നടക്കുന്നുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്.

ഈ ആരോപണങ്ങൾക്ക് ശക്തിപകർന്നുകൊണ്ട് ശ്വേത ബച്ചൻ പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറൽ ആകുന്നത്. അഭിഷേകിനൊപ്പമുള്ള ഒരു പഴയ ചിത്രമാണ് സഹോദരി ശ്വേത ബച്ചൻ പങ്കുവെച്ചിരിക്കുന്നത്. അതിന് താഴെ താരപുത്രി നൽകിയ ക്യാപ്‌ഷനാണ് ശ്രദ്ധയാകർഷിക്കുന്നത്. “മുന്നോട്ട് പൊക്കോളൂ, ഞാൻ പിന്നിൽ തന്നെയുണ്ട്” എന്നാണ് അഭിഷേകിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശ്വേത കുറിച്ചിരിക്കുന്നത്. സംഭവം വൈറൽ ആയതിനു പിന്നാലെ ഐശ്വര്യയിൽ നിന്ന് വിവാഹമോചനം വാങ്ങാൻ ശ്വേത അഭിഷേകിനെ പ്രോത്സാഹിപ്പിക്കുന്നതാണോ എന്നാണ് ചിലരുടെ ചോദ്യം. ഈ ചിത്രം കൂടെ വൈറലായതോടെ ആരാധകരുടെ ആശങ്കകൾ വർധിച്ചിരിക്കുകയാണ്. ശ്വേതയ്ക്ക് എതിരെ നിരവധിപേർ രംഗത്ത് എത്തുന്നുണ്ട്. താരപുത്രിയുടേത് വളരെ മോശം സ്വഭാവമാണെന്നും വിഷം വമിപ്പിക്കുകയാണെന്നും അമ്മ ജയാ ബച്ചന്റെ അതേ സ്വഭാവമാണെന്നുമാണ് ചിലരുടെ വിമർശനം. എപ്പോഴെങ്കിലും ഇക്കാര്യത്തിൽ ബച്ചൻ കുടുംബത്തിൽ നിന്നും ഒരു പ്രതികരണം ഉണ്ടാകുമോ എന്നാണ് ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത്.