നെടുങ്കണ്ടത്ത് മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്തുവെന്ന വാർത്ത പച്ചക്കള്ളം

നെടുങ്കണ്ടത്ത് മുഖ്യമന്ത്രി വേദിയിലേക്ക് വരുന്നതിനിടെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ ഫോട്ടോഗ്രാഫർ തള്ളിമാറ്റുകയായിരുന്നു.

0
530

നെടുങ്കണ്ടം: നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്തുവെന്ന വ്യാജ വാർത്തയുമായി 24 ന്യൂസ്‌. നെടുങ്കണ്ടത്ത് വെച്ച് മംഗളം ഫോട്ടോഗ്രാഫർ എയ്ഞ്ചൽ അടിമാലിയെ സുരക്ഷാ ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്തുവെന്ന വാർത്ത 24 ചാനൽ അടിച്ചിറക്കിയത്. തന്നെ കഴുത്തിനു പിടിച്ച് തള്ളിയെന്ന് ഫോട്ടോഗ്രാഫർ പറഞ്ഞതായും ഇക്കൂട്ടർ വാർത്ത കൊടുത്തു. ഫോട്ടോഗ്രാഫർ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ തള്ളിമാറ്റുന്നതിന്റെയും സുരക്ഷ മേഖലയിലേക്ക് തല്ലിക്കയറാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ “നേരറിയാൻ ഡോട്ട് കോമിന്” ലഭിച്ചു.

വസ്തുതകൾ മറച്ചുവെച്ചാണ് ചാനൽ വാർത്ത കൊടുത്തത്. നെടുങ്കണ്ടത്ത് മുഖ്യമന്ത്രി വേദിയിലേക്ക് വരുന്നതിനിടെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ ഫോട്ടോഗ്രാഫർ തള്ളിമാറ്റുകയായിരുന്നു. മുഖ്യമന്ത്രി വരുന്നതിനിടെ സുരക്ഷാ സംഘത്തിന്റെ ഇടയിലേക്ക് തള്ളിക്കയറിയ ഫോട്ടോഗ്രാഫർ കമാൻഡോ അടക്കമുള്ളവരെ തള്ളിമാറ്റി. പിന്നാലെ മുഖ്യമന്ത്രിയുടെ വഴിയിലേക്ക് അതിക്രമിച്ചുകയറി. ഈ സമയം സുരക്ഷാ ഉദ്യോഗസ്ഥന്റെ തലയിൽ ഉന്തി. ക്യാമറാമാൻ ആണെന്ന് അട്ടഹസിച്ച് ഉദ്യോഗസ്ഥരെ ഉന്തി മാറ്റാൻ ശ്രമിച്ചു. ഇത് തടഞ്ഞതോടെയാണ് കയ്യേറ്റവാർത്ത പുറത്തുവന്നത്.

നവ കേരള സദസ് അഭൂതപൂർവമായ വിജയം കൈവരിക്കുന്നത് കണ്ട് 24 ന്യൂസ്‌ ചാനൽ അടക്കം ചില മാധ്യമ പ്രവർത്തകർക്ക് വല്ലാത്ത അസ്വസ്ഥതയുണ്ട്. അസൂയ മൂത്ത ചില മാധ്യമപ്രവർത്തകർ വി ഡി സതീശന്റെ നിർദ്ദേശപ്രകാരം ബോധപൂർവം കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് പുതിയ കയ്യേറ്റവാർത്തകൾ ഉൽപ്പാദിപ്പിച്ച് അടിച്ചുവിടുന്നത്.