സംസ്ഥാനത്ത് വീണ്ടും സ്വർണവില കുറഞ്ഞു; പവന് കുറഞ്ഞത് 160 രൂപ

പവന് 160 രൂപയും , ​ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 5695 രൂപയും പവന് 45,560 രൂപയുമായി

0
277

സംസ്ഥാനത്ത് വീണ്ടും സ്വർണവില കുറഞ്ഞു . പവന് 160 രൂപയും , ​ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 5695 രൂപയും
പവന് 45,560 രൂപയുമായി. ശനിയാഴ്ചയും ഇന്നും കുറഞ്ഞതോടെ 600 രൂപയുടെ ഇടിവാണ് വിലയിൽ ഉണ്ടായിരിക്കുന്നത്.ഡിസംബർ 4 ന് 47,080 എന്ന റെക്കോർഡ് വിലയിലായിരുന്നു സ്വർണ വ്യാപാരം.പിന്നീട് കുത്തനെ വില കുറയുകയായിരുന്നു. ‌

18 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ ഉയർന്ന് വില 4720 രൂപയുമാണ്. വെള്ളിയുടെ വിലയിൽ കുത്തനെ ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്ന് രണ്ട് രൂപ കുറഞ്ഞ് 78 ലേക്കെത്തി.ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.