കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിരുന്ന ഒരു വിഷയമായിരുന്നു തെന്നിന്ത്യൻ താരം തൃഷക്കെതിരെ നടൻ മൻസൂർ അലിഖാൻ നടത്തിയ മോശം പരാമർശം. സംഭവം വിവാദമായപ്പോൾ മാപ്പ് പറഞ്ഞ മൻസൂർ അലിഖാൻ തൃഷക്കെതിരെ പിന്നീട് കേസ് കൊടുക്കുകയും ചെയ്തു. എന്നാൽ ഇപ്പോഴിതാ മൻസൂർ അലി ഖാനെതിരെ രൂക്ഷവിമർശനവുമായി എത്തിയിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി. കേസ് കൊടുക്കേണ്ടത് തൃഷയെന്ന് പറഞ്ഞ കോടതി പൊതുവിടത്തിൽ എങ്ങനെ പെരുമാറണമെന്ന് മൻസൂർ പഠിക്കണമെന്നും വിമർശിച്ചു. എക്സ് ’പ്ലാറ്റഫോമിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് തൃഷക്കെതിരെ മൻസൂർ അലി ഖാൻ പരാതി നൽകിയത്. ദേശീയ വനിത കമ്മീഷൻ അംഗം ഖുശ്ബു, നടൻ ചിരഞ്ജീവി എന്നിവർക്കെതിരെയും ചെന്നൈ കോടതിയിൽ മൻസൂർ കേസ് നൽകിയിരുന്നു. എക്സ് ’പ്ലാറ്റഫോമിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് തൃഷക്കെതിരെ മൻസൂർ അലി ഖാൻ പരാതി നൽകിയത്. ദേശീയ വനിത കമ്മീഷൻ അംഗം ഖുശ്ബു, നടൻ ചിരഞ്ജീവി എന്നിവർക്കെതിരെയും ചെന്നൈ കോടതിയിൽ മൻസൂർ കേസ് നൽകിയിരുന്നു. കേസ് ഈ മാസം 22ലേക്ക് മാറ്റിവെച്ചതായും കോടതി അറിയിച്ചു.
അടുത്തിടെ ലിയോ സിനിമയുമായി ബന്ധപ്പെട്ട് നൽകിയ ഒരു അഭിമുഖത്തിലാണ് മൻസൂർ നടിക്കെതിരെ വിവാദ പരാമർശം നടത്തിയത്. ചിത്രത്തിൽ തൃഷയുമൊത്തുള്ള കിടപ്പറ രംഗം പ്രതീക്ഷിച്ചാണ് താൻ സിനിമയിൽ അഭിനയിക്കാൻ എത്തിയത് എന്നായിരുന്നു മൻസൂർ അലി ഖാൻ നടത്തിയ പരാമർശം. ഇത് പിന്നീട് വലിയ വിവാദങ്ങൾക്കായിരുന്നു വഴിവെച്ചത്. വിഷയത്തിൽ പിന്നീട് രൂക്ഷ വിമർശനവുമായി നടി തൃഷയും രംഗത്തെത്തിയിരുന്നു. മൻസൂർ അലി ഖാൻ തന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിച്ച ഒരു വീഡിയോ കണ്ടതായും അതിനെ ശക്തമായി അപലപിക്കുന്നതായുമാണ് തൃഷ പറഞ്ഞത്. ഇത്തരത്തിൽ ലൈംഗീകതയും അനാദരവും സ്ത്രീവിരുദ്ധതയും പ്രകടിപ്പിക്കാൻ മോശം സ്വഭാവമുള്ളവർക്കെ കഴിയൂവെന്നും തൃഷ ട്വിറ്ററിൽ കുറിച്ചിരുന്നു. കൂടാതെ ഇനി മൻസസൂർ അലിഖാനുമൊത്ത് അഭിനയിക്കാൻ തയ്യാറല്ലെന്നും താരം പഖ്യാപിച്ചിരുന്നു.
എന്തായാലും സംഭവം വലിയ വിവാദമായതോടെ വനിതാ കമ്മീഷന്‍റെ നിര്‍ദേശപ്രകാരം സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയുള്ള പരാമർശം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ചെന്നൈ പോലീസ് നടനെതിരെ കേസെടുത്തിരുന്നു. തൃഷയെ പിന്തുണച്ച് സംവിധായകന്‍ ലോകേഷ് കനകരാജിന് പുറമെ നടി മാളവിക മോഹനന്‍, നടന്‍ ചിരഞ്ജീവി തുടങ്ങിയവരും രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ മാപ്പുപറയണമെന്ന് തമിഴ് സിനിമ അഭിനേതാക്കളുടെ സംഘടനമായ നടികര്‍ സംഘവും ആവശ്യപ്പെട്ടിരുന്നു. ഇതിനൊക്കെ ഒടുവിൽ തൃഷയോട് നടന്‍ മാപ്പുപറയുകയും ചെയ്തിരുന്നു. ക്ഷമാപണം അംഗീകരിച്ച തൃഷ ‘തെറ്റ് മനുഷ്യ സഹജമാണ്, ക്ഷമിക്കുന്നത് ദൈവീകവും’ എന്നു പ്രതികരിച്ചു.