ആധാറിന് മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കേന്ദ്രം, വിരലയടയാളം നൽകാൻ കഴിയാത്തവര്‍ക്ക് ഐറിസ് സ്കാൻ

വിരലടയാളവും ഐറിസ് സ്കാനും ഇല്ലെങ്കിലും എൻറോള്‍ ചെയ്യാം. ഇങ്ങനെ എൻറോള്‍ ചെയ്യുന്നവരുടെ പേരും ഫോട്ടോയുമടക്കം സോഫ്ട് വെയറിൽ രേഖപ്പെടുത്തണം. അസാധാരണ എന്‍ റോള്‍മെന്‍റായി പരിഗണിച്ച് ആധാര്‍ നൽകണം.

0
372

തിരുവനന്തപുരം: ആധാർ മാര്‍ഗനിര്‍ദ്ദേശങ്ങളിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ. ആധാർ ലഭിക്കുന്നതിന് വിരലടയാളവും ഐറിസ് സ്കാനും ആവശ്യമെന്നായിരുന്നു ചട്ടം. ഇതിലാണ് മാറ്റം വരുത്തിയത്. ഇതുമൂലം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ നേരിടുന്നത് ചൂണ്ടിക്കാട്ടിയാണ് നിർദേശം. വിരൽ അടയാളം നൽകാൻ കഴിയാത്തവര്‍ക്ക് ഐറിസ് സ്കാൻ ചെയ്ത് ആധാർ നൽകാം. ഐറിസ് സ്കാൻ പറ്റാത്തവര്‍ക്ക് വിരലടയാളം മാത്രം മതി.

വിരലടയാളവും ഐറിസ് സ്കാനും ഇല്ലെങ്കിലും എൻറോള്‍ ചെയ്യാം. ഇങ്ങനെ എൻറോള്‍ ചെയ്യുന്നവരുടെ പേരും ഫോട്ടോയുമടക്കം സോഫ്ട് വെയറിൽ രേഖപ്പെടുത്തണം. അസാധാരണ എന്‍ റോള്‍മെന്‍റായി പരിഗണിച്ച് ആധാര്‍ നൽകണം.

കോട്ടയത്ത് വിരലടയാളം തെളിയാത്തതിന്റെ പേരിൽ ആധാർ നിഷേധിക്കപ്പെട്ട ജോസിമോളുടെ ദുരവസ്ഥയുടെ അടിസ്ഥാനത്തിലാണ് നടപടി. ആധാർ എൻറോൾമെന്റ് ഓപ്പറേറ്റർമാർക്ക് ഇതു സംബന്ധിച്ച് മതിയായ പരിശീലനം നൽകാനും കേന്ദ്ര നിർദ്ദേശമുണ്ട്.