പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിനിടെ വാഹനം കോടായി; നാല് പേർ പോലീസ് പിടിയിൽ

പ്രതികളിൽ ഒരാൾ പെൺകുട്ടിയുമായി അടുപ്പമുള്ള ആളാണെന്ന് പൊലീസ് പറയുന്നു.

0
154

പത്തനംതിട്ട: കൊടുമണ്ണിൽ ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നാല് പേർ പിടിയിൽ. ഇലവുംതിട്ട സ്വദേശികളായ അരുൺ, ബിജു, അജി ശശി, അഭിഷിക് എന്നിവരാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ നിന്നാണ് നാലാംഗ സംഘം 14 കാരിയെ തട്ടിക്കൊണ്ടുപോയത്.

പെൺകുട്ടിയുമായി പോകും വഴി പ്രതികൾ സഞ്ചരിച്ച വാഹനം കേടാവുകയായിരുന്നു. തുടർന്നാണ് ഇവർ പൊലീസിന്റെ പിടിയിലായത്. പ്രതികളിൽ ഒരാൾ പെൺകുട്ടിയുമായി അടുപ്പമുള്ള ആളാണെന്ന് പൊലീസ് പറയുന്നു.