സ്വര്‍ണവില താഴോട്ട് തന്നെ; പവന് കുറഞ്ഞത് 440 രൂപ

സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് 5,715 രൂപയും, പവന്‍ സ്വര്‍ണത്തിന് 45,720 രൂപ എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

0
2503

സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ശനിയാഴ്ച കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് 5,715 രൂപയും, പവന്‍ സ്വര്‍ണത്തിന് 45,720 രൂപ എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഡിസംബര്‍ നാലിന് കുത്തനെ ഉയര്‍ന്ന സ്വര്‍ണവില പിന്നീട് പടിപടിയായി ഇടിയുകയായിരുന്നു.

ഡിസംബര്‍ നാലിന് സ്വര്‍ണവില 47,080 രൂപയിലേക്ക് കുതിച്ചിരുന്നു. പിന്നീട് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. എന്നാല്‍ കഴിഞ്ഞ ദിവസം സ്വര്‍ണം പവന് 120 രൂപ വര്‍ധിച്ച് 46,160 രൂപയിലെത്തിയിരുന്നു. സംസ്ഥാനത്തെ സാധാരണ വെള്ളിയുടെ വിലയും രണ്ട് രൂപ കുറഞ്ഞു. വെള്ളി ഗ്രാമിന് 78 രൂപയാണ് ഇന്നത്തെ വില. ഹാള്‍മാര്‍ക്ക് വെള്ളി വിലയില്‍ മാറ്റമില്ല. 103 രൂപയാണ് ഹാള്‍മാര്‍ക്ക് വെള്ളി ഗ്രാമിന് നല്‍കേണ്ടി വരുന്നത്.