പി ജി ദേശീയ പുരസ്‌കാരം അരുന്ധതി റോയിക്ക്; അവാർഡ് സമർപ്പണം തിരുവനന്തപുരത്ത്

പി ഗോവിന്ദപ്പിള്ളയുടെ 11-ാം ചരമ വാര്‍ഷിക ദിനമായ ഡിസംബര്‍ 13-ന് മൂന്ന് മണിക്ക് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം അരുന്ധതി റോയ്ക്ക് സമ്മാനിക്കും.

0
198

തിരുവനന്തപുരം: മൂന്നാമത് പി ഗോവിന്ദപ്പിള്ള ദേശീയ പുരസ്‌കാരം ബുക്കര്‍ പ്രൈസ് ജേതാവും പ്രമുഖ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിക്ക്. വിടപറഞ്ഞ പ്രമുഖ മാര്‍ക്സിസ്റ്റ് ചിന്തകനും എഴുത്തുകാരനും വാഗ്മിയുമായിരുന്ന പി ഗോവിന്ദപ്പിള്ളയുടെ ഓര്‍മ്മയ്ക്കായി നല്‍കുന്നതാണ് ഈ പുരസ്‌കാരം.

പി ഗോവിന്ദപ്പിള്ളയുടെ 11-ാം ചരമ വാര്‍ഷിക ദിനമായ ഡിസംബര്‍ 13-ന് മൂന്ന് മണിക്ക് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം അരുന്ധതി റോയ്ക്ക് സമ്മാനിക്കും. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എന്‍ റാമാണ് മൂന്ന് ലക്ഷം രൂപ സമ്മാനത്തുകയുള്ള പുരസ്‌കാരം സമ്മാനിക്കുക. പ്രമുഖ അഭിഭാഷകനും ആക്‌വിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍, എന്‍ റാം എന്നിവര്‍ക്കാണ് ഇതിന് മുമ്പ് പിജി ദേശീയ പുരസ്‌കാരം ലഭിച്ചത്.