നടി ലക്ഷ്മിക സജീവൻ അന്തരിച്ചു

കാക്ക എന്ന ഷോർട്ട് ഫിലിമിലൂടെയാണ് താരം ശ്രദ്ധേടിയത്.

0
258

‘വ്യത്യസ്ത പ്രമേയവുമായി എത്തിയ കാക്ക’ എന്ന ഷോർട് ഫിലിമിലൂടെ ശ്രദ്ധനേടിയ നടി ലക്ഷ്മിക സജീവൻ അന്തരിച്ചു. ഷാർജയിൽ വച്ചായിരുന്നു അന്ത്യം. പള്ളുരുത്തി സ്വദേശികളായ സജീവന്റേയും ലിമിറ്റയുടേയും മകളായ ലക്ഷ്മിക ഷാർജയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.

2021 ഏപ്രിലിൽ ആണ് ‘കാക്ക’ റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ പഞ്ചമി എന്ന നായിക വേഷം ആയിരുന്നു ലക്ഷ്മിക അവതരിപ്പിച്ചത്. സമൂഹത്തിന്റെ പെ 3 തുധാരകൾക്കപ്പുറം നിന്ന് കഥ പറഞ്ഞ ചിത്രം പ്രേക്ഷക-നിരൂപക പ്രശംസകൾ നേടിയാണ് മുന്നേറിയത്.

യമണ്ടൻ പ്രേമകഥ, പഞ്ചവർണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരേ, ഒരു കുട്ടനാടൻ ബ്ലോ​ഗ്, നിത്യഹരിത നായകൻ തുടങ്ങിയ ചിത്രങ്ങളിൽ ലക്ഷ്മിക, ചെറിയ വേഷങ്ങൾ ചെയ്ത് കയ്യടി നേടിയിരുന്നു.