ശബരിമല പാതയിൽ വാഹനാപകടം; കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്.

അപകടത്തിൽ സാരമായി പരിക്കേറ്റ രണ്ടു പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

0
156

ശബരിമല പാതയിൽ ചാലക്കയത്തിന് സമീപം കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. 30 ശബരിമല തീർത്ഥാടകർക്ക് അപകടത്തിൽ പരിക്കേറ്റു. ഇന്ന് പുലർച്ചെ 1:45 ഓടെയായിരുന്നു അപകടം നടന്നത്. അപകടത്തിൽ സാരമായി പരിക്കേറ്റ രണ്ടു പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മറ്റുള്ളവരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. അഗ്നിരക്ഷാ സേനയും പോലീസും ചേർന്ന് അപകടത്തിൽപ്പെട്ട വാഹനങ്ങൾ സംഭവ സ്ഥലത്തു നിന്നും നീക്കം ചെയ്തു.