പച്ചയ്ക്ക് കഴിക്കാനേ പാടില്ല, ഇവ വേവിച്ചുതന്നെ കഴിക്കണം!

പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും ഇലക്കറികളും ഒക്കെ ഉള്‍പ്പെടുത്തിയുള്ള ഒരു ഭക്ഷണ രീതി പിന്തുടരുന്നതാണ് എപ്പോഴും ആരോഗ്യത്തിന് നല്ലത്. എന്നാല്‍ എല്ലാ പച്ചക്കറികളും വേവിയ്ക്കാതെ കഴിക്കാന്‍ സാധിക്കില്ല.

0
150

പച്ചക്കറികള്‍ പൊതുവെ പച്ചയ്ക്ക് കഴിയ്ക്കുന്നതാണ് നല്ലതെന്ന് പറഞ്ഞു കേള്‍ക്കാറുണ്ട്. വിറ്റാമികള്‍ നഷ്ടപ്പെടാതിരിക്കാനാണ് ഇങ്ങനെ പറയുന്നത്. പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും ഇലക്കറികളും ഒക്കെ ഉള്‍പ്പെടുത്തിയുള്ള ഒരു ഭക്ഷണ രീതി പിന്തുടരുന്നതാണ് എപ്പോഴും ആരോഗ്യത്തിന് നല്ലത്. എന്നാല്‍ എല്ലാ പച്ചക്കറികളും വേവിയ്ക്കാതെ കഴിക്കാന്‍ സാധിക്കുമോ? ഇല്ല എന്നുവേണം പറയാന്‍. വേവിച്ചാല്‍ മാത്രം ഗുണം ലഭിക്കുന്ന പച്ചക്കറികളുമുണ്ട്.

ഇലക്കറികളില്‍ എപ്പോഴും മുന്‍പന്തിയിലാണ് ചീരയും മുരിങ്ങയിലയും. കാത്സ്യം, അയണ്‍ എന്നിങ്ങനെ ഒട്ടേറെ ധാതുലവണങ്ങള്‍ ചീരയില്‍ അടങ്ങിയിരിക്കുന്നു. എന്നാല്‍ ചീര വേവിക്കാതെ കഴിക്കാന്‍ സാധിക്കില്ല. അത് ശരീരത്തിന് ഒരുപക്ഷേ ദോഷമായി ബാധിച്ചേക്കാം.

സാധാരണ പച്ചയ്ക്ക് വഴിക്കാന്‍ തീരെ സാധ്യതയില്ലാത്ത പച്ചക്കറിയാണ് വഴുതനങ്ങ. വഴുതനങ്ങ പച്ചയ്ക്ക് കഴിയ്ക്കുന്നവരും കുറവായിരിക്കും. വേവിച്ച് കഴിക്കുക എന്ന്ത് തന്നെയാണ് ഇവിടെയും ശരിയായ രീതി. മറ്റൊന്ന് കൂണാണ്. ഏത് തരം കറിക്കൂണും നന്നായി വേവിച്ച് മാത്രമാണ് കഴിക്കേണ്ടത്.

കൂണ്‍ വളരെയേറെ സമയം വേവിച്ചതിന് ശേഷം മാത്രമേ കഴിക്കാന്‍ സാധിക്കൂ. പൂര്‍ണ തോതില്‍ വേവാത്ത കൂണിന്റെ ഉപയോഗം വയറുവേദനയ്ക്കും ദഹന പ്രശ്‌നങ്ങള്‍ക്കും കാണമാകും. കൂണ്‍ ശരിയായ രീതിയില്‍ കഴിക്കുകയാണെങ്കില്‍ അത് ആരോഗ്യത്തിന് ഏറെ ഗുണംചെയ്യും.