നവകേരള സദസിന്റെ പ്രഭാത യോഗത്തില്‍ പങ്കെടുത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ; വികസനത്തിനൊപ്പമാണ് താനെന്ന് എ വി ഗോപിനാഥ്

താന്‍ വളരെ സന്തോഷവാനായിട്ടാണ് സദസില്‍ പങ്കെടുക്കാനെത്തിയത്. മുഖ്യമന്ത്രിയുടെ പരിപാടി പാലക്കാട് വന്‍ വിജയമായെന്നും അദ്ദേഹം പറഞ്ഞു.

0
212

പാലക്കാട്: നവകേരള സദസിന്റെ പ്രഭാത യോഗത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, മുന്‍ ഡിസിസി പ്രസിഡന്റുമായ എ വി ഗോപിനാഥ് പങ്കെടുത്തു . സിപിഎം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബുവിനൊപ്പമാണ് ഗോപിനാഥ് യോഗത്തിനെത്തിയത്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ജനമധ്യത്തിലിറങ്ങി ജനങ്ങളെ കാണുമ്പോള്‍, മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് പാലക്കാടിന്റെ ചില പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ തനിക്ക് അവസരം കിട്ടിയെന്ന് ഗോപിനാഥ് പറഞ്ഞു. വികസനത്തിനൊപ്പമാണ് താൻ നിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താന്‍ വളരെ സന്തോഷവാനായിട്ടാണ് സദസില്‍ പങ്കെടുക്കാനെത്തിയത്. മുഖ്യമന്ത്രിയുടെ പരിപാടി പാലക്കാട് വന്‍ വിജയമായെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സി പി എമ്മിനൊപ്പം ഇനിയുണ്ടാകുമോയെന്ന് പറയാനാകില്ല. താന്‍ ഉറച്ച കോണ്‍ഗ്രസ്സുകാരനാണെന്നും കോണ്‍ഗ്രസ്സില്‍ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.