റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണ വില; തുടര്‍ച്ചയായ രണ്ടാം ദിവസവും വില ഉയർന്നു

ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് 600 രൂപയാണ് വർധിച്ചത്

0
210

സംസ്ഥാനത്ത് സ്വർണവില റെക്കോർഡുകൾ ഭേദിച്ച് കുതിക്കുകയാണ്. ഡിസംബർ മാസം തുടങ്ങി ഇത് രണ്ടാം തവണയാണ് സ്വർണവില ഉയരുന്നത്. ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് 600 രൂപയാണ് വർധിച്ചത്. ഇതോടെ 46,760 രൂപയിലാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 75 രൂപ ഉയര്‍ന്ന് 5,845 രൂപയായി. ഇന്നലെ പവന് 160 രൂപ വര്‍ധിച്ചിരുന്നു.

തുടർച്ചയായ രണ്ടാം ദിവസത്തിലും വില ഉയര്‍ന്നതോടെ ചരിത്രത്തിലെ ഏറ്റവും വലിയ നിലവാരത്തിൽ സ്വർണവില എത്തി. നാല് ദിവസത്തിനിടെ രണ്ടാം തവണയാണ് സ്വര്‍ണ വില റെക്കോര്‍ഡ് ഭേദിക്കുന്നത്. നവംബര്‍ 29 തിന് രേഖപ്പെടുത്തിയ 46,480 രൂപയാണ് കേരളത്തില്‍ ഇതിന് മുന്‍പ് രേഖപ്പെടുത്തിയ ഉയര്‍ന്ന നിലവാരം.