ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: പിടിയിലായത് ചാത്തന്നൂർ സ്വദേശി ഗോപകുമാറും കുടുംബവും

തെങ്കാശിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പൊലീസ് പിടിയിലാകുന്നത്. എന്നാൽ കസ്റ്റഡിയിലെടുത്ത പ്രതികളെ കണ്ടിട്ടില്ലെന്നാണ് കുട്ടി പറയുന്നത്. 

0
209

പിടിയിലായ ചാത്തന്നൂർ സ്വദേശി ഗോപകുമാറിന് കുട്ടിയെ തട്ടിക്കൊണ്ടു പോയതിൽ നേരിട്ട് പങ്കുണ്ടെന്നു പൊലീസ്. തെങ്കാശിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പൊലീസ് പിടിയിലാകുന്നത്. കേസിൽ മറ്റു രണ്ടു പേരുടെയും പങ്ക് വ്യക്തമല്ല. കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അതേ സമയം കസ്റ്റഡിയിലെടുത്ത പ്രതികളെ കണ്ടിട്ടില്ലെന്നാണ് കുട്ടി പറയുന്നത്. തെളിവിനായി പൊലീസ് ചിത്രങ്ങൾ കാട്ടിയപ്പോഴായിരുന്നു ആറ് വയസുകാരിയുടെ മൊഴി.

Updating…