ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം ; മൂന്നു പേര്‍ പിടിയിൽ

0
176

കൊല്ലം: ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നുപേരെ പിടികൂടി പൊലീസ്. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് ഇപ്പോള്‍ പിടിയിലായത്. ഇവരെ തമിഴ്‌നാട്ടിലെ തെങ്കാശിക്ക് സമീപത്തെ പുളിയറയില്‍ നിന്നാണ് കണ്ടെത്തിയത്. ഇപ്പോള്‍ പിടിയിലായ 3 പേരും ചാത്തന്നൂര്‍ സ്വദേശികളാണെന്ന് വ്യക്തമായിട്ടുണ്ട്.

മൂന്നുപേരും ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നാണ് സൂചന. അച്ഛനുമായുള്ള സാമ്പത്തിക തര്‍ക്കമാണ് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോകാനുള്ളതിന്റെ കാരണമെന്നാണ് പൊലീസ് പറയുന്നത്. വരും മണിക്കൂറില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് വ്യക്തമാകുന്നത്.

Updating…