പാട്ടിലും മുദ്രയിലും കേരളം, ആകർഷകമായി വണ്ടൂരിലെ നൃത്തസദസ്

' താളം' നൃത്തകലാക്ഷേത്ര അവതരിപ്പിച്ച സംഘനൃത്തം വേറിട്ടതായി

0
818

വണ്ടൂർ: വണ്ടൂരിൽ നവകേരള സദസിന്റെ ഭാഗമായി താളം നൃത്ത കലാക്ഷേത്ര അവതരിപ്പിച്ച നൃത്ത സദസ്സിൽ നിറഞ്ഞു നിന്നത് കേരളം. പാട്ടിലും മുദ്രയിലും ചുവടുകളിലും ഒക്കെ കേരളം തന്നെയായിരുന്നു. 14 ജില്ലകളുടെയും സംസ്കാരവും വൈവിധ്യവും ഭാഷാ ശൈലിയും ഒക്കെ ഉണ്ടായി. നിറഞ്ഞാടിയ നർത്തകരെ നിറഞ്ഞുകവിഞ്ഞ സദസ് ആതിരറ്റ് പ്രോത്സാഹിപ്പിച്ചു.

താളം’ നൃത്തകലാക്ഷേത്ര അവതരിപ്പിച്ച സംഘനൃത്തം വേറിട്ടതായി. കേരളത്തിലെ 14 ജില്ലകളെയും പ്രതിപാദിക്കുന്ന നൃത്തം കാണികൾക്ക് നവ്യനുഭവമായി. നേന കാജൽ, തന്മയ, ഇഷ, ആഷി പ്രസാദ്,അനുഷ, അമേയ,അനന്യ എന്നിവരാണ് നൃത്തം അവതരിപ്പിച്ചത്. രാജേഷ് മാസ്റ്ററാണ് ഇവരുടെ ഗുരു.