സ്ത്രീകളെ മാത്രം തിരഞ്ഞുകൊല്ലുന്നു: ആറ് മാസത്തിനിടെ കൊലപ്പെട്ടത് ഒൻപതുപേര്‍; കൊലയാളിയെ കണ്ടെത്താനാകാതെ യു പി പൊലീസ്

എല്ലാ സ്ത്രീകളുടേയും കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയത്.

0
281

ബറേലി: കഴിഞ്ഞ ആറ് മാസമായി ഉത്തര്‍ പ്രദേശില്‍
പൊലീസും നാട്ടുകാരും സീരിയല്‍ കില്ലറുടെ പിന്നാലെയാണ്. ആറ് മാസത്തിനിടെ ഒന്‍പത് സ്ത്രീകള്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് പൊലീസ്. ആദ്യ കൊലപാതകം നടന്ന് ആറ് മാസം പിന്നിട്ടിട്ടും, തുടര്‍ന്നും കൊലപാതകങ്ങള്‍ നടക്കുന്ന സാഹചര്യം തടയാന്‍ സാധിക്കാത്തത് പൊലീസിനും വലിയ നാണക്കേടായി മാറുകയാണ്.

കൊല്ലപ്പെട്ടവരില്‍ അധികവും 50-നംു 65-നും ഇടയില്‍ പ്രായമായവരാണ്. സ്ത്രീകള്‍ മാത്രം കൊല്ലപ്പെടുന്ന സാഹചര്യത്തില്‍ സീരിയല്‍ കില്ലറുടെ സാന്നിദ്ധ്യമാണ് പൊലീസ് സംശയിക്കുന്നത്. ഈ വര്‍ഷം ജൂണ്‍ മുതലാണ് സ്ത്രീകള്‍ കൊല്ലപ്പെട്ടത്. ഈ കൊലകള്‍ക്കെല്ലാം തമ്മില്‍ ചില സാമ്യങ്ങളുമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

എല്ലാ സ്ത്രീകളുടേയും കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. എന്നാല്‍ മൃദദേഹങ്ങളില്‍ ലൈംഗികാതിക്രമങ്ങളോ മോഷണ ശ്രമമോ നടത്തിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. കേസിന്റെ അന്വേഷണത്തിനായി എട്ട് ഉദ്യോഗസ്ഥരുടെ സംഘത്തെ പൊലീസ് രൂപീകരിച്ചിട്ടുണ്ട്. അതേസമയം നഗരത്തിലുടനീളം പട്രോളിംഗ് വര്‍ദ്ധിപ്പിച്ചു. രാത്രിയിൽ തനിച്ചോ കൂട്ടമായോ പുറത്തേയ്ക്കിറങ്ങരുതെന്നും പൊലീസ് വ്യക്തമാക്കുന്നു.

ഏറ്റവുമൊടുവില്‍ കൊല്ലപ്പെട്ടത് 55 വയസ്സുള്ള സ്ത്രീയാണ്. വയലില്‍ പോയ അമ്മ മടങ്ങിവരാത്തതിനെ തുടര്‍ന്നാണ് കുടുംബം അന്വേഷണം ആരംഭിച്ചു. എന്നാല്‍ അമ്മയുടെ മൃതദേഹം അടുത്ത ദിവസം രാവിലെ ഒരു കരിമ്പ് ഫാമില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.