വീട്ടുമുറ്റത്തെ കിണറ്റിൽ പുള്ളിപുലി; രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു, മയക്കുവെടി വയ്ക്കാൻ അനുമതി

പുലിയെ മയക്കുവെടി വയ്ക്കാൻ ഡിഎഫ്ഒ അനുമതി നൽകിയിട്ടുണ്ട്. മോട്ടർ ഉപയോഗിച്ച് കിണറ്റിലെ വെള്ളം വറ്റിക്കാൻ ശ്രമം തുടങ്ങി

0
228

കണ്ണൂർ: പെരിങ്ങത്തൂരിൽ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ പുള്ളിപുലിയെ രക്ഷപെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നു. രാവിലെ പത്ത് മണിയോടെയാണ് അണിയാരം മാമക്കണ്ടി പീടികയിൽ സുധിയുടെ നിർമാണം നടക്കുന്ന വീട്ടിലെ കിണറ്റിൽ പുളളിപ്പുലിയെ കണ്ടത്. വനം വകുപ്പും ഫയർ ഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്. പുലിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

പുലിയെ മയക്കുവെടി വയ്ക്കാൻ ഡിഎഫ്ഒ അനുമതി നൽകിയിട്ടുണ്ട്. കിണറ്റിൽ നിലവിൽ രണ്ടര കോൽ വെള്ളം ഉണ്ട്. ഇത് വറ്റിച്ചാണ് പുലിയെ മയക്കുവെടി വയ്ക്കുക. മോട്ടർ ഉപയോഗിച്ച് കിണറ്റിലെ വെള്ളം വറ്റിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.

ജനവാസമേഖലയാണിത്. രണ്ട് കിലോ മീറ്റർ അകലെ കനകമലയാണ് പ്രദേശത്തോട് ചേർന്ന വനമേഖല. എന്നാൽ അവിടെയും പുലിയുടെ സാന്നിധ്യം ഇതുവരെയുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നുണ്ട്.