ഇനി അശോകനെ അനുകരിക്കില്ല; തുറന്ന് പറഞ്ഞ് അസീസ് നെടുമങ്ങാട്

നമ്മള്‍ ഒരാളെ അനുകരിക്കുന്നത് അരോചകമായി തോന്നിയാല്‍ അത് തുറന്ന് പറയുന്നത് അഭിപ്രായ സ്വാതന്ത്ര്യമാണ്. ഇനി അശോകനെ അനുകരിക്കില്ലെന്ന് അസീസ് നെടുമങ്ങാട് പറഞ്ഞു

0
266

പല വേദികളിലും മിമിക്രി കലാകാരന്മാർ ഏറെയും അനുകരിക്കാറുള്ള ഒരു നടനാണ് അശോകൻ. അശോകന്റെ കണ്ണുകളും അതുകൊണ്ടുള്ള ചലനങ്ങളും അനുകരിച്ചാണ് മിമിക്രി കലാകാരന്മാർ‌ കയ്യടി വാങ്ങാറുള്ളത്. എന്നാൽ പലരും തന്നെ ഓവറാക്കി അനുകരിച്ച് കളിയാക്കുന്നതായി തോന്നിയിട്ടുണ്ടെന്നും അതിൽ വിഷമമുണ്ടെന്നും ഈയടുത്ത് ഒരു അഭിമുഖത്തിൽ അശോകൻ പറഞ്ഞിരുന്നു. അതിൽ എടുത്തു പറ‍ഞ്ഞിരുന്നൊരു പേരായിരുന്നു മിമിക്രി താരം അസീസ് നെടുമങ്ങാടിന്റേത്.

ഇപ്പോഴിതാ ആ വീഡിയോ വൈറൽ അയതോടുകൂടി വേദികളില്‍ നടന്‍ അശോകനെ ഇനി അനുകരിക്കില്ലെന്ന് പറഞ്ഞ് രം​ഗത്ത് എത്തിയിരിക്കുകയാണ് അസീസ് നെടുമങ്ങാട്. നമ്മള്‍ ഒരാളെ അനുകരിക്കുന്നത് അരോചകമായി തോന്നിയാല്‍ അത് തുറന്ന് പറയുന്നത് അഭിപ്രായ സ്വാതന്ത്ര്യമാണ്. അദ്ദേഹത്തിന് അരോചകമായി തോന്നിയത് കൊണ്ടാകാം തുറന്ന് പറഞ്ഞത്. അത് പുള്ളിയുടെ ഇഷ്ടമാണ്. ഇവിടെ ഞാനൊരു തീരുമാനം എടുത്തു, ഇനി അശോകേട്ടനെ അനുകരിക്കുന്നില്ല, നിര്‍ത്തിയെ്ന്നുമാണ്, അസീസ് പറഞ്ഞത്.എന്റെ പെര്‍ഫോമന്‍സ് ഇഷ്ടമാണെന്ന് അശോകന്‍ ചേട്ടന്‍ നേരിട്ട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതെന്ത് പറ്റിയെന്ന് അറിയില്ല. ഒരാളെ കളിയാക്കുന്നത് അയാള്‍ക്ക് ഇഷ്ടമല്ല എങ്കില്‍ അത് അപ്പോള്‍ നിര്‍ത്തണം. അത് സ്വന്തം കൂട്ടുകാരനാണെങ്കിലും. അശോകന്‍ ചേട്ടനെ ഇനി ഒരിടത്തും അനുകരിക്കില്ല. എല്ലാവരും ഇതുപോലെ പ്രതികരിച്ച് തുടങ്ങിയാല്‍ അനുകരണം നിര്‍ത്തും എന്നും അസീസ് പറഞ്ഞു.

അതേ സമയം കുറച്ച് ഓവറായി ചെയ്താലാവും ഇത്തരം പെര്‍ഫോമന്‍സുകള്‍ ശ്രദ്ധിക്കപ്പെടുകയെന്നും അസീസ് പറയുന്നു. അത്രയും വൈഡ് ആയിട്ടാണ് സ്റ്റേജില്‍ ആളുകള്‍ ഇരിക്കുന്നത്. അത്രയും ആളുകളിലേക്ക് എത്തണം എങ്കില്‍ കുറച്ച് ഓവര്‍ ആവണം. എന്നാല്‍ ടിവിയില്‍ ഇത്രയും വേണ്ട. സിനിമയില്‍ ഒട്ടും വേണ്ട. അശോകന്‍ ചേട്ടനെ പോലുള്ള താരങ്ങളെ ജനങ്ങള്‍ക്കിടയില്‍ വീണ്ടും ഓര്‍മിപ്പിക്കുന്നത് മിമിക്രിക്കാരാണ് എന്നും അസീസ് പറഞ്ഞു.