വിജയക്കുതിപ്പിൽ കാതൽ; ആദ്യ ആഴ്ചയിലെ കളക്ഷൻ പുറത്ത്.

വിജയകരമായി പ്ര​ദർശനം തുടർന്ന് മമ്മൂട്ടി ചിത്രം കാതൽ. ആദ്യ ആഴ്ചയിലെ ബോക്സ് ഓഫീസ് കളക്ഷൻ പുറത്ത്.

0
342

മമ്മൂട്ടിയുടെ ഇതുവരെയുള്ള സിനിമ ജീവിതത്തിൽ നിന്നും വ്യത്യസ്തമായ ഒരു കാഥാപാത്രമായാണ് കാതൽ ദി കോറിൽ മമ്മൂട്ടി എത്തുന്നത്. ഇതിനോടകം തന്നെ വലിയ പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം റിലീസ് ചെയ്ത് ആദ്യത്തെ ആഴ്ച അവസാനിക്കുമ്പോൾ കാതൽ നേടിയ ബോക്സ് ഓഫീസ് കളക്ഷൻ ആണ് പുറത്തുവരുന്നത്. നവംബർ 23നാണ് കാതൽ റിലീസ് ചെയ്തത്. അന്നു മുതൽ കഴിഞ്ഞ ദിവസം വരെ ചിത്രം നേടിയത് 5.33കോടിയാണ് എന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. ആദ്യത്തെ ഞായറാഴ്ച മാത്രം ചിത്രം നേടിയത് 1.65കോടിയാണ് . ഒന്നാം ദിവസം 1.05 കോടി, രണ്ടാം ദിനം 1.18 കോടി, മൂന്നാം ദിനം 1.45 കോടി എന്നിങ്ങനെയാണ് മറ്റ് ദിവസങ്ങളിലെ കണക്കുകൾ. ആ​ഗോള തലത്തിൽ കാതൽ എട്ട് കോടി അടുപ്പിച്ച് നേടിയെന്നും പറയപ്പെടുന്നു. ഇക്കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്ആ​ഗോള തലത്തിൽ കാതൽ എട്ട് കോടി അടുപ്പിച്ച് നേടിയെന്നും പറയപ്പെടുന്നു. ഇക്കാര്യത്തിൽ വ്യക്തത ഇല്ല.

തന്റെ എഴുപതുകളിലും ഇ ത്രയും ഹിറ്റുകൾ സമ്മാനിക്കാൻ മറ്റാർക്കെങ്കിലും സാധിക്കുമോ എന്നത് ചിത്രം കണ്ട ഒരോ പക്ഷകന്റെ ഉള്ളിലും ഉള്ള ചോദ്യമാണ്. ഒരിക്കലും ഒരു സൂപ്പർ താരവും ചെയ്യാൻ മടിക്കുന്ന ഒരു ക്ലാസ് പ്രകടനം ആണ് ചിത്രത്തിൽ മമ്മൂട്ടി കാഴ്ചവെച്ചത്. ഇതാണ് എല്ലാവരേയും ഒരു പോലെ ഞെട്ടിച്ചു കളഞ്ഞത്. മികച്ച പ്രതികരണം ലഭിച്ചതിന് പിന്നാലെ നടന്ന ഷോകളിൽ എല്ലാം കാതലിന് മികച്ച ബുക്കിംഗ് ആണ് നടന്നതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മിക്ക തിയേറ്ററുകളിലും ചിത്രം ഹൗസ് ഫുൾ ആകുകയും ചെയ്തിരുന്നു. ജിയോ ബേബി സംവിധാനത്തിൽ ഒരുങ്ങിയ ചിതം ഓരോ ദിവസം കഴിയും തോറും റെക്കോർഡ് കളക്ഷൻ നേടിയും കുതിക്കുകയാണ്. ഇതിനോടകം തന്നെ നിരവധി പ്രമുഖരടക്കമുള്ളവരാണ് ചിതം കണ്ട് മമ്മൂട്ടിയെ അഭിനന്ദിച്ച് രം​ഗത്ത് വന്നത്.