ഏറ്റുമാനൂര്‍ – കറുകച്ചാല്‍ നെടുംകുന്നം വഴി – പമ്പ കെ എസ് ആര്‍ ടി സി സര്‍വീസ് അനുവദിച്ചു 

0
186

ഏറ്റുമാനൂര്‍ – കറുകച്ചാല്‍ – പമ്പ റൂട്ടില്‍ പുതിയ കെ എസ് ആര്‍ ടി സി സര്‍വീസ് അനുവദിച്ചതായി ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു.

ഏറ്റുമാനൂര്‍ – മണര്‍കാട് – കറുകച്ചാല്‍ – നെടുങ്കുന്നം – മണിമല – എരുമേലി – പമ്പ റൂട്ടില്‍ ബസ് സര്‍വീസ് ആവശ്യപ്പെട്ട് ഗതാഗതമന്ത്രിക്ക് എം എൽ എ നിവേദനം നല്‍കിയിരുന്നു. ഇതേ തുടർന്നാണ് ബസ് സർവീസ് അനുവദിച്ചത്.

ശനിയാഴ്ച്ച നടന്ന ജില്ല വികസന സമിതി യോഗത്തില്‍ ഇത് സംബന്ധിച്ച് വിഷയം അവതരിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് (ശനിയാഴ്ച) വൈകുന്നേരം 7.30 മുതല്‍ പ്രസ്തുത സര്‍വീസ് ആരംഭിക്കുന്നതിന് തീരുമാനിക്കുകയായിരുന്നു.

കറുകച്ചാല്‍ – മണിമല – പൊന്തന്‍പുഴ – എരുമേലി വഴിയുള്ള പരമ്പരാഗത ശബരിമല പാതയില്‍ ഇതോടെ കെ എസ് ആര്‍ ടി സി സര്‍വീസ് പ്രാവര്‍ത്തികമായതായും ചീഫ് വിപ്പ് അറിയിച്ചു.