‘മോദി എത്തും വരെ ടീം നന്നായി കളിച്ചു’; പ്രധാനമന്ത്രി ദുശ്ശകുനമെന്ന് രാഹുൽ ഗാന്ധി

0
302

പ്രധാനമന്ത്രി ദുശ്ശകുനമെന്ന് രാഹുൽ ഗാന്ധി. മോദി എത്തുന്നത് വരെ ഇന്ത്യൻ ടീം നന്നായി കളിച്ചു. ദുശ്ശകുനം എത്തിയതോടെ കളി തോറ്റു എന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകകപ്പ് ഫൈനൽ നടന്ന നവംബർ 19 ന് മോദി രാജസ്ഥാനിലെ ഒരു തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ ക്രിക്കറ്റിലെ പദങ്ങളുപയോഗിച്ച് കോൺഗ്രസ്സിനെ നിഷിദ്ധമായി വിമർശിച്ചിരുന്നു. ഇതിനുള്ള തിരിച്ചടിയാണ് രാഹുൽ ഗാന്ധിയുടെ പരാമർശം.

മോദിയും അമിത് ഷായും ഉൾപ്പടെയുള്ളവർ എത്തിയശേഷം ഇന്ത്യൻ ടീമിന്റെ വിക്കറ്റുകൾ നഷ്ടമായതിനെ ചൂണ്ടിക്കാട്ടിയാണ് വിമർശനം.