നവകേരള സദസ്; സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള പ്രതീക്ഷയാണ് വ്യക്തമാക്കുന്നത്: മുഖ്യമന്ത്രി

0
179

നവകേരളസദസ് ചരിത്രം സൃഷ്ടിച്ച മുന്നേറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള പ്രതീക്ഷയാണ് ഇത് വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

യാത്രയെകുറിച്ച് അപവാദ പ്രചാരണങ്ങള്‍ നടത്തി, ബഹിഷ്‌ക്കരണ ആഹ്വാനം നടത്തി എന്നിട്ടും പരിപാടികള്‍ ഒന്നിനൊന്ന് മെച്ചമായി നടക്കുന്നുണ്ടെന്നും ജനങ്ങള്‍ സര്‍ക്കാരിന് അചഞ്ചലമായ പിന്തുണ നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ നടക്കുന്ന നവകേരള സദസില്‍ പറയുന്നു. എല്‍ഡിഎഫ്കാര്‍ മാത്രമല്ല പരിപാടിയില്‍ പങ്കെടുക്കുന്നതും മുഖ്യമന്ത്രി വ്യക്തമാക്കി.