തൃശ്ശൂരിൽ വിവേകോദയം സ്‌കൂളിൽ വെടിവയ്പ്പ്; പൂർവ വിദ്യാർത്ഥി കസ്റ്റഡിയിൽ

0
128

തൃശൂർ വിവേകോദയം സ്‌കൂളിൽ വെടിവയ്പ്പ്. എയർ ഗണുമായെത്തിയ പൂർവ വിദ്യാർത്ഥി ജഗൻ ആണ് നിറയൊഴിച്ചത്. തൃശൂർ മുളയം സ്വദേശിയാണ് ഇയാൾ. സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ക്ലാസ് റൂമിൽ കയറി മൂന്ന് തവണ നിറയൊഴിക്കുകയും ചെയ്തു. തൃശൂർ ഈസ്റ്റ് പോലീസ് ആണ് ഇയാൾക്കെതിരെ കേസ് എടുത്തത്.

സ്റ്റാഫ് റൂമിൽ എത്തിയ പ്രതി അധ്യാപകരെ ഭീഷണിപ്പെടുത്തിയശേഷം കൈയിലുള്ള എയർ ഗൺ പുറത്തെടുക്കുകയായിരുന്നു. തുടർന്ന് ക്ലാസ്റൂമിലെത്തി മുകളിലേക്ക് നിറയൊഴിച്ചു.