ക്ഷേമ പെന്‍ഷന്‍ വിതരണം: സംഘങ്ങള്‍ക്ക് ഇന്‍സെന്റീവ് 70 കോടി അനുവദിച്ചു

0
165

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് നേരിട്ട് എത്തിക്കുന്നതിന് സംഘങ്ങള്‍ക്കുള്ള ഇന്‍സെന്റീവായി 70.12 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 2021 നവംബര്‍ മുതല്‍ 2022 നവംബര്‍ വരെയുള്ള കുടിശികയാണ് അനുവദിച്ചത്.

പെന്‍ഷന്‍ നേരിട്ട് ഗുണഭോക്താക്കള്‍ക്ക് എത്തിക്കുന്ന പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്കും മറ്റ്  സഹകരണ സംഘങ്ങള്‍ക്കുമാണ് ഇന്‍സെന്റീവ് ലഭിക്കുന്നത്. 22.49 ലക്ഷം പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കാണ് സംഘങ്ങള്‍ നേരിട്ട് പെന്‍ഷന്‍ തുക എത്തിക്കുന്നത്.