കാസർകോട്ട് മതിലിടിഞ്ഞ് വീണു, രണ്ടുപേർ മരിച്ചു

0
80

കാസർകോട്: മാർക്കറ്റ് റോഡിൽ മതിലിടിഞ്ഞ് വീണ് രണ്ടുപേർ മരിച്ചു. കർണാടക ചിക്കമഗളുരു സ്വദേശി എസ് എൽ ആർ പെട്രോൾ പമ്പിന് സമീപത്തെ ബി എം ബസവയ്യ(40), കൊപ്പാൾ ജില്ലയിലെ ലക്ഷ്മണപ്പ(45) എന്നിവരാണ് മരിച്ചത്. ഇതിൽ ഒരാൾ സംഭവത്തും മറ്റൊരാൾ ആശുപത്രിയിലുമാണ് മരിച്ചത്.

പൈപ്പ് ഇടാന്‍ കുഴിയെടുക്കുന്നതിനിടെ മതിലിടിഞ്ഞ് വീണ് തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. വൈകിട്ട് നാലിനാണ് സംഭവം. മതില്‍ ഇടിഞ്ഞ് വീണ് അടിയില്‍പെട്ടാണ് ഇരുവരും മരിച്ചത്. സമീപവാസികള്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.