നവ കേരള സദസ്: കാസർകോട് ജില്ലയിൽ നിന്നും ലഭിച്ചത് 14600 അപേക്ഷകൾ

0
132

മുഖ്യമന്ത്രിയും മന്ത്രിമാരും കാസർകോട് ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിൽ നടത്തിയ നവകേരള സദസിൽ ആകെ ലഭിച്ചത് 14600 അപേക്ഷകൾ. ഉദുമയിലാണ് ഏറ്റവും കൂടുതൽ പരാതി ലഭിച്ചത്. 3733 പരാതികൾ, രണ്ടാമത് കാസർകോട്- 3451,മൂന്നാമത് കാഞ്ഞങ്ങാട് – 2941, നാലാമത് തൃക്കരിപ്പൂർ 2567 ഏറ്റവും കുറവ്
മഞ്ചേശ്വരത്തും 1908.

പട്ടയം, ലോണ്‍ സംബന്ധമായത്, ഭൂമി തര്‍ക്കം, വഴി തര്‍ക്കം, എന്‍ഡോസള്‍ഫാന്‍ സഹായം, കുടിവെള്ള പദ്ധതി, സംബന്ധമായ പരാതികളായിരുന്നു കൂടുതലും. ഭിന്നശേഷിക്കാരുടെ പരാതി കൗണ്ടറിലും ചികിത്സാ ധന സഹായം, മുച്ചക്രവാഹന സൗകര്യം, തൊഴില്‍ തുടങ്ങിയ വിവിധ തരത്തിലുള്ള പരാതികള്‍ എത്തി.

സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് പരാതികള്‍ നല്‍കാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. പരാതികള്‍ പരിശോധിച്ച് തുടര്‍ നടപടികള്‍ക്കായി പോര്‍ട്ടലിലൂടെ നല്‍കും. ഒരാഴ്ച മുതല്‍ ഒന്നര മാസത്തിനകം പരാതികള്‍ തീര്‍പ്പാക്കും.

പരാതി കൈപ്പറ്റുന്ന ജില്ലാതല ഉദ്യോഗസ്ഥര്‍ രണ്ടാഴ്ചയ്ക്കകം ഈ പരാതി തീര്‍പ്പാക്കി വിശദമായ മറുപടി നല്‍കി അപ്പ് ലോഡ് ചെയ്യും. കൂടുതല്‍ നടപടികള്‍ ആവശ്യമുള്ള പരാതികള്‍ പരമാവധി നാല് ആഴ്ചക്കുള്ളില്‍ തീര്‍പ്പാക്കും.