തകര്‍പ്പന്‍ പാട്ടുമായി സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്ത ‘ഡാന്‍സ് പാര്‍ട്ടി’ ടീം

മല്ലു റാപ്പര്‍ ഫെജോ എഴുതി പാടിയ 'വിട്ടുപിടി' എന്ന ഗാനമാണ് റിലീസ് ചെയ്തത്

0
127

മറ്റൊരു തകര്‍പ്പന്‍ പാട്ടുമായി സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്ത ‘ഡാന്‍സ് പാര്‍ട്ടി’ ടീം വീണ്ടും. ഇത്തവണ രാഹുല്‍ രാജ് ഈണം പകര്‍ന്ന് മല്ലു റാപ്പര്‍ ഫെജോ എഴുതി പാടിയ ‘വിട്ടുപിടി’ എന്ന ഗാനമാണ് റിലീസ് ചെയ്തത്. ശ്രീനാഥ് ഭാസിയാണ് ഈ ഗാനരംഗത്തില്‍ ഉള്ളത്. ഓള്‍ഗ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രം ഡിസംബറില്‍ തീയ്യേറ്ററുകളിലെത്തും.

ശ്രീനാഥ് ഭാസിയെക്കൂടാതെ മല്ലു റാപ്പര്‍ ഫെജോ, ഫുക്രു, പ്രീതി രാജേന്ദ്രന്‍ തുടങ്ങിയവരും ഗാനരംഗത്തിലുണ്ട്. വിഷ്ണു ഉണ്ണികൃഷ്ണന്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, പ്രയാഗ മാര്‍ട്ടിന്‍, ജൂഡ് ആന്റണി, ശ്രദ്ധ ഗോകുല്‍, ലെന തുടങ്ങിയവര്‍ ഡാന്‍സ് പാര്‍ട്ടിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാഹുല്‍ രാജ്, ബിജിബാല്‍, വി3കെ എന്നിവര്‍ സംഗീതം നല്‍കിയ ഗാനങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

സന്തോഷ് വര്‍മ്മ, നിഖില്‍ എസ് മറ്റത്തില്‍, മല്ലു റാപ്പര്‍ ഫെജോ തുടങ്ങിയവാണ് ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയിട്ടുള്ളത്. ലെന, സാജു നവോദയ, ഫുക്രു, ബിനു തൃക്കാക്കര, മെക്കാര്‍ട്ടിന്‍, അഭിലാഷ് പട്ടാളം, നാരായണന്‍കുട്ടി, ജോളി ചിറയത്ത്, അമര എസ് പല്ലവി,സംജാദ് ബ്രൈറ്റ്, ഫൈസല്‍, ഷിനില്‍, ഗോപാല്‍ജി, ജാനകി ദേവി, ജിനി, സുശീല്‍, ബിന്ദു, ഫ്രെഡ്ഡി, അഡ്വ. വിജയകുമാര്‍, ഗോപാലകൃഷ്ണന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.