കശ്മീരിൽ ബസ് കൊക്കയിലേക്ക്പതിച്ചു മുപ്പത്തിയെട്ടുപേർ മരിച്ചു.

ജമ്മു കാശ്മീരിൽ 55 യാത്രക്കാരുമായി സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട്‍ 300 അടി താഴ്ചയിലേക്ക് മറിഞ്ഞു.

0
305

ജമ്മു: ജമ്മു കശ്‍മീരിലെ കിഷ്ത്വറിൽ നിയന്ത്രണംവിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞു മുപ്പത്തിയെട്ടുപേർ മരിച്ചു. പത്തൊൻപതു പേർക്ക് പരിക്കേറ്റു, ഇതിൽ ആറു പേരുടെ അവസ്ഥ ഗുരുതരമാണ്. പരിക്കേറ്റവരെ ദോഡയിലെയും കിഷ്ത്വറിലെയും സർക്കാർ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റവരെ എയർലിഫ്റ്റ് ചെയ്യുന്നതിനായി ഹെലികോപ്റ്റർ സർവ്വീസ് ക്രമീകരിച്ചിട്ടുണ്ടെന്നു കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.55 യാത്രക്കാരുമായി സഞ്ചരിച്ച ബസ്, ബത്തോട്ട്-കിഷ്ത്വാർ ദേശീയ പാതയിൽ, ട്രംഗൽ-അസാറിന് സമീപം റോഡിൽ നിന്ന് നിയന്ത്രണംവിട്ട്‍ 300 അടി താഴേക്ക് വീഴുകയായിരുന്നുവെന്ന് ജമ്മു ഡിവിഷണൽ കമ്മീഷണർ രമേഷ് കുമാർ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി, ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി എന്നിവര്‍ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി.

English summery:38 Killed As Bus Plunges Into Gorge In Jammu And Kashmir’s Doda