യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ്; രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രസിഡന്റ്

സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നു വനിതകള്‍ ഉള്‍പ്പെടെ 13 പേരാണ് മത്സരിച്ചത്.

0
158

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി രാഹുല്‍ മാങ്കൂട്ടത്തിലിനെ തെരഞ്ഞെടുത്തു. ആറുമാസത്തിലേറെ നീണ്ട തെരഞ്ഞെടുപ്പ് നടപടികൾക്കൊടുവിലാണ് ഫലം പ്രഖ്യാപിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 221986 വോട്ടുകൾക്കാണ് രാഹുല്‍ വിജയിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ അബിൻ വർക്കിക്ക് 168588 വോട്ടുകള്‍ ലഭിച്ചു. അരിത ബാബുവിന് 31930 വോട്ടുകളാണ് ലഭിച്ചത്. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നു വനിതകള്‍ ഉള്‍പ്പെടെ 13 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്.

വീണ എസ് നായര്‍ 2487 വോട്ടുകള്‍ നേടിയപ്പോള്‍ ഷിബിന 7512 വോട്ടുകള്‍ നേടി. അബിന്‍ വർക്കി, അരിത ബാബു എന്നിവരടക്കം 10 പേര്‍ വൈസ് പ്രസിഡന്റുമാരാകും. നീണ്ട ചര്‍ച്ചകള്‍ക്കും അഭിപ്രായ വ്യത്യാസങ്ങള്‍ക്കും ഒടുവിലായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനെ എ ഗ്രൂപ്പ് സ്ഥാനാര്‍ഥിയാക്കിയത്. 7,29,626 വോട്ടുകളായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ പോള്‍ ചെയ്തത്.

English Summary: Rahul Mamkootathil Youth Congress State President.