യാത്രാദുരിതം അതിരൂക്ഷം; മാവേലി എക്സ്പ്രസ് അടക്കം എട്ട് ട്രെയിനുകൾ റദ്ദാക്കി ദക്ഷിണ റെയിൽവേ

18, 19 തീയതികളിലാണ് ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കിയത്.

0
126

തിരുവനന്തപുരം: സംസ്ഥാനമൊട്ടുക്ക് ട്രെയിൻ യാത്ര അതീവ ദുഷ്കരമായി തുടരുമ്പോഴും എട്ട് ട്രെയിനുകൾ പൂർണമായും റദ്ദാക്കി ദക്ഷിണ റെയിൽറെ അധികൃതർ. നവംബര്‍ 18, 19 തീയതികളിലാണ് കേരളത്തില്‍ എട്ട് ട്രെയിനുകള്‍ റദ്ദാക്കിയത്. ഇരിങ്ങാലക്കുട പുതുക്കാട് സെക്ഷനില്‍ പാലം പണി നടക്കുന്നതിനാലാണ് ഈ ദിവസങ്ങളില്‍ ട്രെയിനുകള്‍ റദ്ദാക്കിയത്. 12 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. രണ്ട് ട്രെയിനുകൾ വഴിതിരിച്ചു വിടാനും തീരുമാനമായി. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നതായും
ദക്ഷിണ റെയിൽവേ അധികൃതർ വാർത്താക്കുറിപ്പിൽ പറഞ്ഞു.

ശനിയാഴ്ച റദ്ദാക്കിയ ട്രെയിനുകൾ

  • മംഗളുരു -തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് (16603)
  • എറണാകുളം – ഷൊർണൂർ മെമു എക്‌സ്പ്രസ് (06018)
  • എറണാകുളം – ഗുരുവായൂര്‍ എക്‌സ്പ്രസ് (06448)

ഞായറാഴ്ച റദ്ദാക്കിയവ

  • തിരുവനന്തപുരം – മംഗളൂരു മാവേലി എക്‌സ്പ്രസ് (16604)
  • ഷൊർണൂർ – എറണാകുളം മെമു എക്‌സ്പ്രസ് (06017)
  • ഗുരുവായൂര്‍ – എറണാകുളം എക്‌സ്പ്രസ് (06449)
  • എറണാകുളം – കോട്ടയം (06453)
  • കോട്ടയം – എറണാകുളം (06434).

വെള്ളിയാഴ്ച ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

  • നിസാമുദ്ദീൻ – എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഷൊർണൂർ വരെ മാത്രം (22656)
  • ചെന്നൈ എഗ്മോർ – ഗുരുവായൂർ എക്സ്പ്രസ് എറണാകുളം വരെ മാത്രം (16127)
  • അജ്മിർ ജംഗ്ഷൻ – എറണാകുളം മറുസാഗർ എക്സ്പ്രസ് തൃശ്ശൂരിൽ യാത്ര അവസാനിപ്പിക്കും (12978)

ശനിയാഴ്ച ഭാഗികമായി റദ്ദാക്കിയവ

  • ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്സപ്രസ് എറണാകുളത്ത് നിന്ന് പുറപ്പെടും (16128)
  • മംഗളൂരു – തിരുവനന്തപുരം മലബാർ എക്സ്പ്രസ് ഷൊർണൂർ വരെ മാത്രം (16630)
  • തിരുവനന്തപുരം സെൻട്രൽ – ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ് എറണാകുളത്ത് യാത്രാ അവസാനിപ്പിക്കും (16342)(16342)‌
  • കാരക്കൽ-എറണാകുളം എക്‌സ്പ്രസ് പാലക്കാട് യാത്രാ അവസാനിപ്പിക്കും (16187)
  • മധുര ജംഗ്ഷൻ-ഗുരുവായൂർ എക്സ്പ്രസ് ആലുവയില്‍ യാത്രാ അവസാനിപ്പിക്കും (16327)

ഞായറാഴ്ച ഭാഗികമായി റദ്ദാക്കിയവ

  • ഗുരുവായൂർ – തിരുവനന്തപുരം സെൻട്രൽ ഇന്റർസിറ്റി എക്സ്പ്രസ് എറണാകുളത്ത് നിന്ന് സർവീസ് ആരംഭിക്കും (16341)
  • ഗുരുവായൂർ – മധുര എക്സ്പ്രസ് ആലുവയില്‍ യാത്രാ അവസാനിപ്പിക്കും (16328)
  • എറണാകുളം – കാരക്കൽ എക്സ്പ്രസ്, 20 ന് (01.40 മണി) പാലക്കാട് നിന്ന് സർവീസ് ആരംഭിക്കും (16188).

തിങ്കളാഴ്ച ഭാഗികമായി റദ്ദാക്കിയവ

തിരുവനന്തപുരം – മംഗളൂരു മലബാർ എക്സപ്രസ് ഷൊർണൂറിൽ നിന്ന് പുറപ്പെടും (16629)

സമയം മാറ്റിയത്

ഒക്ടോബർ 18ന് മംഗളുരു തിരുവനന്തപുരം എക്സ്പ്രസ് രാത്രി 9:25 ന് മംഗളുരുവിൽ നിന്ന് പുറപ്പെടും.

English Summary: Southern Railway canceled eight trains.