ലഖ്‌നൗ: ഭാര്യയുടെയും മകളുടെയും കൺമുന്നിൽ വെച്ച് പൊലീസ് ഉദ്യോഗസ്ഥനെ അജ്ഞാതൻ വെടിവെച്ചുകൊന്നു. ഉത്തർപ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം. പ്രൊവിന്‍ഷ്യല്‍ ആംഡ് കോസ്റ്റാബുലറിയുടെ പ്രയാഗ്‍രാജിലുള്ള നാലാം ബറ്റാലിയനില്‍ പൊലീസ് ഇന്‍സ്‍പെക്ടറായ സതീഷ് കുമാറിനെയാണ് അജ്ഞാതനായ വ്യക്തി വെടിവെച്ചുവീഴ്ത്തിയത്. ഭാര്യ ഭാവ്ന, മകള്‍ പഖി എന്നിവർ തൊട്ടടുത്ത് നില്‍ക്കുമ്പോഴായിരുന്നു ആക്രമണം. ദീപാവലി ആഘോഷങ്ങൾക്കുശേഷം വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് ആക്രമണം. സതീഷ് കുമാര്‍ കാറില്‍ നിന്ന് പുറത്തിറങ്ങി ഗേറ്റിന് അടുത്തെത്തിയപ്പോഴാണ് ആയുധധാരിയായ ഒരാള്‍ പെട്ടെന്ന് സ്ഥലത്തെത്തി അദ്ദേഹത്തിന് നേരെ മൂന്ന് തവണ വെടിവെച്ചതെന്ന് പൊലീസ് അറിയിച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സതീഷ്കുമാറും കുടുംബവും കൃഷ്ണനഗറിലുള്ള വീടിന് മുന്നിലെത്തിയത്. സതീഷ് കുമാര്‍ കാറില്‍ നിന്ന് പുറത്തിറങ്ങി ഗേറ്റിന് അടുത്തെത്തിയപ്പോഴാണ് ആയുധധാരിയായ ഒരാള്‍ പെട്ടെന്ന് സ്ഥലത്തെത്തി അദ്ദേഹത്തിന് നേരെ മൂന്ന് തവണ നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റ് നിലത്തുവീണ സതീഷ് കുമാര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. സതീഷ് കുമാറിനെ പരിസരത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്ന് ദക്ഷിണ മേഖല ഡെപ്യൂട്ടി കമ്മീഷണർ വിനീത് ജെയ്സ്വാള്‍ പറഞ്ഞു. കേസ് അന്വേഷിക്കാൻ അഞ്ചംഗ സംഘത്തെ നിയോഗിച്ചു.
English Summary: Police inspector shot dead by miscreants in presence of family outside home in Lucknow.