തമിഴ്‌നാട്ടിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് 4 വയസുകാരി മരിച്ചു

പടക്കം തെറിച്ച് കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.

0
234

ചെന്നൈ: തമിഴ്‌നാട്ടിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് 4 വയസുകാരി മരിച്ചു. റാണിപ്പെട്ടിൽ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. റാണിപേട്ട് സ്വദേശിനി നവിഷ്കയാണ് മരിച്ചത്. കുട്ടിയുടെ അമ്മാവൻ പടക്കം പൊട്ടിക്കുന്നതിനൊപ്പം നിൽക്കുകയായിരുന്നു കുട്ടി. ഇതിനിടെ അബദ്ധത്തിൽ പടക്കം തെറിച്ച് കുട്ടിയുടെ ദേഹത്തേക്ക് വീണു. വയറിലും നെഞ്ചിലും സാരമായി പൊള്ളലേറ്റ നവിഷ്കയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. കുട്ടിയുടെ അമ്മാവനും കൈക്ക് പൊള്ളലേറ്റ് ചികിത്സയിലാണ്.

English Summary: Firecracker explosion claims life of 4-yr-old girl.