അമ്മ ഇറങ്ങിയപ്പോൾ പെൺമക്കളെ ഇറക്കിയില്ല; ബസ് ജീവനക്കാർക്കെതിരെ കേസ്

യാത്രക്കാർ ബഹളം വെച്ചിട്ടും കുട്ടികളെ ഇറക്കിയില്ല.

0
213

കൊച്ചി: അമ്മയ്‌ക്കൊപ്പം യാത്രചെയ്‌തിരുന്ന പെൺകുട്ടികളെ സ്‌റ്റോപ്പിൽ ഇറക്കാതെ ബസ്‌ വിട്ട സംഭവത്തിൽ ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. ആലുവ- മട്ടാഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന സജിമോൻ എന്ന സ്വകാര്യ ബസിലെ ജീവനക്കാർക്കെതിരെ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്.

പാലാരിവട്ടം ബസ്‌ സ്‌റ്റോപ്പിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. ഏഴു മണിയോടെ തിരക്കുള്ള ബസിൽനിന്ന്‌ കുട്ടികളുടെ അമ്മ ചക്കരപ്പറമ്പ് സ്വദേശി ഷിബി ഗോപകുമാറാണ്‌ ആദ്യം പുറത്തിറങ്ങിയത്‌. ആറും ഒമ്പതും വയസുള്ള മക്കളെ ഇറക്കുന്നതിനുമുമ്പ്‌ ബസ്‌ വിട്ടുപോകുകയായിരുന്നു. മക്കൾ ഇറങ്ങാനുണ്ടെന്നുപറഞ്ഞിട്ടും നിർത്തിയില്ല.

യാത്രക്കാർ ബഹളംവച്ചെങ്കിലും ബസ്‌ മുന്നോട്ടെടുത്തു. തുടർന്ന്‌ അടുത്ത സ്റ്റോപ്പിൽ ബസ് നിർത്തി മറ്റൊരാൾക്കൊപ്പം കുട്ടികളെ ഇറക്കി. തൊട്ടുപിന്നാലെ ഓട്ടോയിൽ വന്നാണ് ഷിബി മക്കൾക്ക്‌ അരികിലെത്തിയത്‌. ഇതേതുടർന്ന് ബസ് ജീവനക്കാർക്കെതിരെ ഷിബി പാലാരിവട്ടം പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് പിന്നീട് ബസ് കസ്റ്റഡിയിലെടുത്തു.

English Summary: Palarivattom police taken private bus in custody.